മകളുടെ ശരീരത്തില്‍ ചൂട് ചായയൊഴിച്ച്‌ പൊള്ളലേല്‍പ്പിച്ച പിതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മകളുടെ ശരീരത്തില്‍ ചൂട് ചായ ഒഴിച്ച്‌ പൊള്ളലേല്‍പ്പിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു. ഇടുക്കി കൊന്നത്തടി സ്വദേശി റോയിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കുടുംബ വഴക്കിനിടെയാണ് റോയി മകളുടെ ശരീരത്തിലേക്ക് തിളച്ച ചായ ഒഴിച്ചത്.

പതിനൊന്നുകാരിയുടെ ഇടത് ചെവിയിലും തോളിലും കൈമുട്ടിലുമാണ് പൊള്ളലേറ്റിരിക്കുന്നത്. കൊന്നത്തടി പാറത്തോട്ടിലായിരുന്നു സംഭവം. ക്രിസ്മസ് തലേന്ന് രാത്രി കുടുംബ വഴക്കിനിടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന തിളച്ച ചായ പിതാവ് റോയി പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.  സംഭവം മറച്ചുവെച്ച്‌ അബദ്ധത്തില്‍ ചായ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് വീണെന്ന് പറഞ്ഞാണ് ആദ്യം കുടുംബം ആശുപത്രിയില്‍ ചികിത്സ തേടിയത്.

എന്നാല്‍ ബന്ധുക്കളും നാട്ടുകാരും വിവരം അറിയിച്ചതോടെ അംഗന്‍വാടി പ്രവ‍ര്‍ത്തക കുട്ടിയില്‍ നിന്ന് വിവരം ശേഖരിച്ചു. തുടര്‍ന്ന് ചൈല്‍ഡ്‍ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈനില്‍ നിന്നുള്ള നിര്‍ദ്ദശപ്രകാരം വീട്ടിലെത്തിയ പോലീസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു. പിതാവ് റോയി ഒളിവിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...