കൂട്ടാർ പുഴയിൽ പതഞ്ഞുപൊങ്ങി അജ്ഞാത രാസമാലിന്യം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിലെ കൂട്ടാർ പുഴയിൽ അസാധാരണമായ രീതിയിൽ വെളുത്ത പതയും ദുർഗന്ധവും പ്രത്യക്ഷപ്പെട്ടത് തീരദേശവാസികളെ ആശങ്കയിലാക്കുന്നു. പുഴയുടെ വിവിധ ഭാഗങ്ങളിൽ വലിയ അളവിലാണ് പത ഒഴുകിയെത്തുന്നതും കെട്ടിക്കിടക്കുന്നതും. ആമയാർ ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളത്തിലാണ് ആദ്യമായി ഇത്തരത്തിൽ പത കണ്ടത്. ഇതിപ്പോൾ കൂട്ടാറിലേക്കും താഴെയുള്ള മറ്റ് കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. വീടുകളിൽ നിന്നോ സമീപത്തെ സ്ഥാപനങ്ങളിൽ നിന്നോ ഒഴുക്കിവിടുന്ന രാസമാലിന്യങ്ങളോ അഴുക്കുവെള്ളമോ പുഴവെള്ളവുമായി കലർന്നതാകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. ചിലയിടങ്ങളിൽ വെള്ളത്തിന് നേരിയ ദുർഗന്ധമുള്ളതായും പ്രദേശവാസികൾ പറയുന്നു. ആമയാർ ഭാഗത്തുനിന്നാണ് ഈ പതയും ദുർഗന്ധവും ഒഴുകിവരുന്നത്. പുഴവെള്ളം തൊടാൻ പോലും പേടിയാണ്. കുടിവെള്ളം പോലും മുട്ടിയ അവസ്ഥയിലാണ് തങ്ങളെന്ന് പ്രദേശവാസികൾ ആശങ്ക പങ്കുവെച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപേക്ഷയുമായി ഇനി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പോകേണ്ട ; 21 മുതൽ പൂർണമായും...

0
തിരുവനന്തപുരം : സെപ്റ്റംബർ 21-നുശേഷം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അപേക്ഷയുമായി...

കോയമ്പത്തൂർ എംഡിഎംഎ വേട്ട ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

0
കോയമ്പത്തൂര്‍: കോയമ്പത്തൂർ എംഡിഎംഎ വേട്ടയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പോലീസ്....

കൊച്ചി മെട്രോ യാത്രികന് ഹൃദയാഘാതം : ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ

0
കൊച്ചി : കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂർ...

യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്നു ; വർഷങ്ങൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പിടികൂടി...

0
തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ കഴിഞ്ഞ പ്രധാന...