കോട്ടയം മണർകാട് ബൈക്ക് ബസിനടിയിപ്പെട്ട് അപകടം; യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു. മണർകാട് സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്തെ വളവിലായിരുന്നു സംഭവം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സഹോദരന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ശ്രീദേവിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം. പരിക്കേറ്റ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. അയർക്കുന്നത്തുനിന്ന് മണർകാട് കവലയിലേക്ക് ബൈക്കിൽ വരുന്നതിനിടെ സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവിൽ നിയന്ത്രണം വിട്ട ബൈക്ക് തെന്നിമറിയുകയായിരുന്നു. ഇതോടെ റോഡിലേക്ക് വീണ ശ്രീദേവി കോട്ടയത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിൽപ്പെടുകയായിരുന്നു.

അപകടവിവരം അറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമാക്കാൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപേക്ഷയുമായി ഇനി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പോകേണ്ട ; 21 മുതൽ പൂർണമായും...

0
തിരുവനന്തപുരം : സെപ്റ്റംബർ 21-നുശേഷം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അപേക്ഷയുമായി...

കോയമ്പത്തൂർ എംഡിഎംഎ വേട്ട ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

0
കോയമ്പത്തൂര്‍: കോയമ്പത്തൂർ എംഡിഎംഎ വേട്ടയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പോലീസ്....

കൊച്ചി മെട്രോ യാത്രികന് ഹൃദയാഘാതം : ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ

0
കൊച്ചി : കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂർ...

യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്നു ; വർഷങ്ങൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പിടികൂടി...

0
തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ കഴിഞ്ഞ പ്രധാന...