തിരുവനന്തപുരം: കോൺഗ്രസ് പുഃനസംഘടന പ്രശ്നത്തിൽ തെറ്റ് പറ്റിയെന്ന് ഹൈക്കമാൻഡ് പറഞ്ഞാൽ തിരുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഹൈക്കമാൻഡിൽ വിശ്വാസം ഉള്ളവർക്ക് ഹൈക്കമാൻഡിനെ കാണാമെന്നും അതിൽ ഒരു പരാതിയും ഇല്ലെന്നും സുധാകരൻ പറഞ്ഞു. എം.എം.ഹസന്റെ പ്രസ്താവന ബാലിശമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിലെ ഈ ഇടപെടൽ പാർട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെറിറ്റ് നോക്കിയാണ് തീരുമാനം എടുത്തതെന്നും ഇതിന് മുൻപ് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ലിസ്റ്റ് തയ്യാറാക്കുകയായിരുന്നില്ലേ ചെയ്തിരുന്നതെന്നും സുധാകരൻ ചോദിച്ചു.
ഇടഞ്ഞുനിൽക്കുന്നവരുമായി ചർച്ച ചെയ്യണമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അതിൻറെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നേരത്തെ തന്നെ എല്ലാവരുമായി സംസാരിച്ചിരുന്നു. ഇനിയൊരു ചർച്ചയ്ക്ക് സാധ്യതയില്ലാത്തതിനാൽ ആണല്ലോ ഹൈക്കമാൻസിനടുത്തേക്ക് പോകുന്നത്’- കെ.സുധാകരൻ.
ഐക്യം അട്ടിമറിച്ചത് തങ്ങളല്ലെന്നും ആഭ്യന്തരപ്രശ്നം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ചത് ഗ്രൂപ്പ് നേതാക്കളാണെന്നും പറഞ്ഞ സുധാകരൻ പത്രസമ്മേളനം വിളിച്ച് ഇത്തരം കാര്യങ്ങൾ പുറത്തെത്തിച്ചതിൽ എന്ത് അഭിമാനമാണ് ഉള്ളതെന്നും ചോദിച്ചു. രണ്ടോ മൂന്നോ നേതാക്കൾക്ക് മാത്രമാണ് പരാതിയെന്നും അവരുടെ ആവശ്യം എന്താണെന്ന് ആലോചിച്ചാൽ മനസിലാകും. എന്താണെങ്കിലും അത് എ.ഐ.സി.സി പറയട്ടെയെന്നും സുധാകരൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























