അമിത് ഷാ എത്തിയപ്പോള്‍ ചെന്നൈയിലെ തെരുവു വിളക്കുകള്‍ അണഞ്ഞു ; സുരക്ഷ വീഴ്ച്ചയെന്ന് ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ പുറത്തെ തെരുവു വിളിക്കുകൾ അണഞ്ഞതിനെ ചൊല്ലി വിവാദം. സംഭവിച്ചത് സുരക്ഷാ വീഴ്ചയാണെന്ന് ബി.ജെ.പി ആരോപിച്ചു. ചെന്നൈ വിമാനത്താവളത്തിന് സമീപം ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. അമിത് ഷാ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങി കാറിൽ കയറുന്നതിനിടെയാണ് പ്രദേശത്തെ വൈദ്യുതി നിലച്ചത്. ഇത് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കരുനാഗരാജൻ ആവശ്യപ്പെട്ടു.

നമ്മുടെ നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ എങ്ങനെയാണ് പെട്ടെന്ന് വൈദ്യുതി തകരാർ ഉണ്ടായത്? സുരക്ഷാ വീഴ്ചയാണിത്. ഗൗരവമായി അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുത തടസ്സം മനപ്പൂർവം ഉണ്ടാക്കിയതല്ലെന്ന് ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു. വൈദ്യുതി തടസത്തെ രാഷ്ട്രീയ വിവാദമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ഇതുമൂലം പവർക്കട്ടുണ്ടാകുന്നു. അവരിതും സി.ബി.ഐയെ ഏല്പ്പിച്ചേക്കും. വിവാദത്തിൽ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഇളങ്കോവൻ കുറ്റപ്പെടുത്തി. 230 കെ.വി ഹൈ-ടെൻഷൻ ലൈനിലുണ്ടായ തകരാറാണ് വൈദ്യുതി നിലച്ചതിന് കാരണമെന്ന് തമിഴ്നാട് വൈദ്യുതി ബോർഡ് അറിയിച്ചു. എയർപോർട്ട് പരിസരത്ത് മാത്രമല്ല നിരവധി പ്രദേശങ്ങളിൽ വൈദ്യുതി തടസമുണ്ടായിട്ടുണ്ടെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ , പ്രതികളുടെ ജാമ്യം റദ്ദാക്കണം ; ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

0
ആലപ്പുഴ : മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ...

പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് എകെ ബാലൻ

0
കൊച്ചി : പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ്...

വിഴിഞ്ഞത്ത് ‘300 കോടിയുടെ കരാർ’ , മലപ്പുറം സ്വദേശിക്കായി തിരച്ചിൽ

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് 300...