പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കാനില്ല ; മെട്രോമാൻ ഇ. ശ്രീധരൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കാനില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. സി.എ.എ നടപ്പാക്കിയതിനെ പിന്തുണയ്ക്കുന്നു. മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ വികസനപ്രവൃത്തികൾ തുടരണം. അതിനു മോദി സർക്കാരിന് എല്ലാ പിന്തുണയും നൽകണമെന്നാണ് എന്റെ അഭിപ്രായം. ബി.ജെ.പിക്ക് പാലക്കാട്ട് നല്ല സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിത്വത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്ക് വയസ് 94 ആകാനായി. അതുകൊണ്ട് അതു ചെയ്യുന്നത് ശരിയല്ല. പ്രചാരണരംഗത്ത് സജീവമാകാനാകില്ല. ഓടിനടക്കാനാകില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കില്ല. ഞാനിനി മത്സരത്തിനില്ല. ആ പ്രായം കഴിഞ്ഞു.

ഈ വയസ്സുകാലത്ത് മത്സരിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന തെറ്റാണ്. അവർക്ക് ഒന്നും ചെയ്യാനാകില്ല. സി.എ.എയും രാമജന്മഭൂമിയുമെല്ലാം മതപ്രകാരം ചെയ്യുന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ആവശ്യമുള്ള കാര്യങ്ങളാണ് അവർ ചെയ്യുന്നതെന്നും ശ്രീധരൻ പറഞ്ഞു. സി.എ.എ ഒരു വിഭാഗത്തിനു കൊടുക്കുന്നത് ശരിയാണ്. മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയാണ്. അവർ മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളാണ്. മുസ്‌ലിം രാജ്യങ്ങളിൽനിന്നു വന്നവരാണ്. അവിടെ നിവൃത്തിയില്ലാതെയാണ് ഇവിടെ വന്നതെന്നും ശ്രീധരൻ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...