പാർട്ടി ആവശ്യപ്പെട്ടാൽ മത്സരത്തിൽനിന്ന് ഞാൻ പിന്മാറും, ചുവരെഴുതിയതും പോസ്റ്റർ ഒട്ടിച്ചതും സ്വാഭാവികം ; എംപി ടി.എൻ.പ്രതാപൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പാർട്ടി ആവശ്യപ്പെട്ടാൽ മത്സരത്തിൽനിന്നു പിന്മാറുമെന്നു തൃശൂരിലെ സിറ്റിങ് എംപി ടി.എൻ.പ്രതാപൻ. ചുവരെഴുതിയതും പോസ്റ്റർ ഒട്ടിച്ചതും സ്വാഭാവികമാണെന്നും തൃശൂരിൽ ആരു മത്സരിച്ചാലും പൂർണ പിന്തുണയെന്നും പ്രതാപൻ വ്യക്തമാക്കി. തൃശൂരിൽ ഇക്കുറി കോൺഗ്രസ് പരിഗണിക്കുന്നത് കെ.മുരളീധരനെയാണെന്ന വാർത്തകൾക്കു പിന്നാലെയാണു ടി.എൻ.പ്രതാപന്റെ പ്രതികരണം. കേരളത്തിലെ ഏറ്റവും മികച്ച കോൺഗ്രസ് നേതാക്കന്മാരിൽ ഒരാളാണ് കെ.മുരളീധരനെന്നും ലീഡർ കെ.കരുണാകരന്റെ മകനെന്ന എല്ലാ ഗുണങ്ങളും അതിന്റെ എല്ലാ നേതൃത്വപരമായ മിടുക്കും മുരളീധരനുണ്ടെന്നും പ്രതാപൻ വ്യക്തമാക്കി. തലയെടുപ്പുള്ള നേതാവാണ് മുരളീധരനെന്നും പ്രതാപൻ വിശദീകരിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ വാക്കുകൾ,
‘‘സ്ഥാനാർഥിത്വത്തിൽ തീരുമാനമായിട്ടില്ല. ചർച്ചകൾ നടക്കുകയാണ്. ഓപ്പറേഷൻ താമരകളെ അതിജീവിക്കാനുള്ള വൈഭവം കോൺഗ്രസ് പാർട്ടിക്കുണ്ട്. എന്നെപ്പോലെ നിസ്സാരനായ ഒരാളെ ഇന്ത്യയിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനായി മാറ്റിയത് കോൺഗ്രസാണ്. കോൺഗ്രസാണ് ജീവാത്മാവും പരമാത്മാവും. തൃശൂര്‍ ഒരു കാരണവശാലും ബിജെപിക്കും എൽഡിഎഫിനും വിട്ടുകൊടുക്കുന്ന പ്രശ്നമില്ല’’ പ്രതാപൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...