ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്‌ട്രോക്കിനുള്ള സാധ്യത ഏറെ ; അറിയാം…

For full experience, Download our mobile application:
Get it on Google Play

സ്‌ട്രോക്ക് അല്ലെങ്കില്‍ മസ്തിഷ്‌കാഘാതം അഥവാ ബ്രെയിന്‍ അറ്റാക്ക് എന്നാല്‍ തലച്ചോറിന്റെ ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് സ്തംഭിച്ചു പോകുന്ന അവസ്ഥയാണ്. ഇങ്ങനെ വരുന്നത് ആ ഭാഗത്തേക്കുള്ള രക്തയോട്ടത്തിലെ വ്യതിയാനങ്ങള്‍ മൂലമാണ്. ഇത് രണ്ടു രീതിയില്‍ വരാം.രക്തക്കുഴല്‍ ബ്ലോക്ക് വന്ന് ആ ഭാഗത്തെ ബ്രെയിന്‍ പ്രവര്‍ത്തനം നിലയ്ക്കുന്ന ischemic സ്‌ട്രോക്ക്, രണ്ടാമത് രക്തക്കുഴല്‍ പൊട്ടി തലയ്ക്ക് അകത്ത് രക്തസ്രാവം വന്ന് ബ്രെയിന്‍ വേണ്ട വിധം പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്ന hemorrhagic സ്‌ട്രോക്ക്. രക്തക്കുഴല്‍ ബ്ലോക്ക് ആയിവരുന്ന ischemic സ്‌ട്രോക്ക് എന്ന അവസ്ഥയെ കുറിച്ച് കൂടുതല്‍ മനസിലാക്കാം. രക്തക്കുഴല്‍ ബ്ലോക്ക് ആയി സ്‌ട്രോക്ക് വന്നാല്‍ ഓരോ സെക്കന്റിലും തലച്ചോറിലെ 32000 കോശങ്ങള്‍ നശിക്കുന്നു. ഓരോ മിനിറ്റിലും 18 ലക്ഷത്തോളം കോശങ്ങള്‍ നശിക്കുന്നു.ഇത് സ്ഥിരമായുള്ള ഒരു നാശമായതിനാല്‍, ആ കോശങ്ങളുടെ പ്രവര്‍ത്തനം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, കൈയ്യുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന കോശങ്ങളാണെങ്കില്‍, സമയം പോകുംതോറും ഒരു വശത്തെ കൈയ്യുടെ ചലനം സ്ഥിരമായി പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥ വരാം. ഈ രീതിയില്‍ പല ശരീര ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കാം. സ്വന്തം പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യുവാന്‍ സാധിക്കാതെ കിടപ്പാകുന്ന അവസ്ഥയിലേക്ക് നയിക്കാം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...