ശരീരഭാരം കുറച്ച് സ്ലിമ്മാകണമെങ്കില്‍ ഇവയൊക്കെ ശ്രദ്ധിക്കണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശരീരഭാരം കുറച്ച് സ്ലിമ്മാകണമെങ്കില്‍ നാളുകള്‍ നീളുന്ന ഭക്ഷണനിയന്ത്രണവും വ്യായാമവുമെല്ലാം ആവശ്യമാണ്. ഭാരം കുറയ്ക്കാനുള്ള പ്രയാണത്തില്‍ എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്ന് നോക്കാം. ആരോഗ്യകരവും പ്രാദേശികമായ വിഭവങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍തന്നെ തയാറാക്കുന്നതുമായ ഭക്ഷണം കഴിച്ച് അമിതഭാരം നമുക്ക് കുറയ്ക്കാനാകും.

മനസ്സില്‍ ഈ ഒരു ഒറ്റ വിഷയം മാത്രം ഇട്ട് കൊണ്ടു നടക്കരുത്. ഡയറ്റിങ്ങും വ്യായാമവുമൊക്കെ ഒരു വശത്ത് കൂടി നടന്നോട്ടെ. ജീവിതത്തിലെ മറ്റ് പ്രധാന കാര്യങ്ങളുമായി ബന്ധപ്പെട്ട് ദൈനംദിന വ്യവഹാരങ്ങള്‍ തുടരാന്‍ ശ്രമിക്കുക. ഭക്ഷണത്തിലും വ്യായാമത്തിലും ഒക്കെ വരുത്തുന്ന മാറ്റത്തിന്‍റെ പ്രതിഫലനങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷമായി തുടങ്ങാന്‍ ഒന്ന് മുതല്‍ മൂന്ന് മാസങ്ങള്‍ വേണ്ടി വന്നേക്കാം. ഇത്രയും കാലം കാത്തിരിക്കാതെ പെട്ടെന്ന് ഫലമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കാത്തിരിപ്പ് കാലത്തെ പരാജയമായി കണ്ട് നിരാശരാകാറുണ്ട്. ഒരു മാറ്റമുണ്ടാകാന്‍ ശരീരത്തിന് അല്‍പം സമയം നല്‍കണം.

ഭാരം കുറയ്ക്കാനായി നിങ്ങള്‍ ഓരോ ദിവസവും ചെയ്യേണ്ടി വരുന്ന ഒരു ശിക്ഷയായി വ്യായാമത്തെ കാണരുത്. ഈ മനോഭാവം വര്‍ക്ക് ഔട്ട് ആസ്വദിക്കുന്നതില്‍ തടസ്സമാകും. ഇഷ്ടപ്പെട്ട് ചെയ്താല്‍ മാത്രമേ ഏത് കാര്യത്തിനും ഫലമുണ്ടാകൂ എന്ന് മറക്കരുത്. നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഇടയ്ക്ക് കഴിക്കുന്നത് നാം ചെയ്യുന്ന ഒരു കുറ്റമായി കണ്ട് അതില്‍ കുറ്റബോധം തോന്നരുത്. ഫിറ്റായി ഇരിക്കാന്‍ മാത്രമല്ല ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ കൂടിയുള്ളതാണ് നമ്മുടെ ജീവിതം. ഇതിനാല്‍ ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങള്‍ ഒക്കെ വല്ലപ്പോഴും വയര്‍ നിറച്ച് കഴിക്കാം.

ഡയറ്റിങ്ങോ വ്യായാമമോ ഒക്കെ ആരംഭിച്ച ശേഷം ഓരോ ദിവസവും പോയി ഭാരം പരിശോധിക്കുന്നവരുണ്ട്. ഇതും തെറ്റായ മാര്‍ഗമാണ്. പയ്യെ തിന്നാല്‍ പനയും തിന്നാം എന്നതാണ് ഇവിടെ പിന്തുടരേണ്ട ആപ്തവാക്യം. നിരന്തരമായി കുറച്ച് കാലം പരിശ്രമം ചെയ്താല്‍ മാറ്റമേ ശരീരത്തില്‍ മാറ്റങ്ങള്‍ ദൃശ്യമാകൂ. കര്‍മം ചെയ്തു കൊണ്ടിരുന്നാല്‍ ഫലം പിന്നാലെ വന്നു കൊള്ളും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...