ഐ എഫ് എഫ് പി : സിനിമ കേരളത്തെ മതേതരമാക്കി – ഷാജി എൻ കരുൺ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തെ മതേതര സംസ്ഥാനമാക്കി മാറ്റുന്നതിൽ സിനിമ വലിയ പങ്കുവഹിച്ചതായി വിഖ്യാത ചലച്ചിത്രകാരനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുൺ പറഞ്ഞു. പത്തനംതിട്ട നഗരസഭ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ് സിനിമ, ശാസ്ത്രമില്ലെങ്കിൽ സിനിമയില്ല എന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസിനെ പറ്റി ചർച്ച ചെയ്യുന്ന കാലത്ത് നാം മനസ്സിലാക്കണം. സിനിമയാണ് ആദ്യത്തെ മെഷീൻ ലേണിങ് സംവിധാനം. ബൃഹത്തായ ഇതിഹാസങ്ങളെ ഏതാനും മണിക്കൂറുകളിൽ ഒതുക്കി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ ദീർഘവീക്ഷണമുള്ള ചലച്ചിത്രകാരന്മാർക്ക് സാധിച്ചു. വാണിജ്യ സ്വഭാവം വിട്ട് സിനിമ ഇന്ന് സാംസ്കാരിക പ്രവർത്തനമായി മാറി. മനസ്സിന്റെ സംസ്കാരം സൂചിപ്പിക്കുന്ന ഏറ്റവും ജനകീയമായ മാധ്യമമാണ് ചലച്ചിത്രം എന്നും അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര രംഗത്തെ അതികായനായ സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയായി. മുതിർന്ന സംവിധായകൻ എ മീരാസാഹിബ്, യുവ സംവിധായകൻ അനു പുരുഷോത്ത്, സംഘാടക സമിതി വൈസ് ചെയർമാൻ എ ജാസിംകുട്ടി, കൺവീനർ എം എസ് സുരേഷ്, ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, ഡെലിഗേറ്റ് കമ്മിറ്റി കൺവീനർ എ ഗോകുലേന്ദ്രൻ, ലോഗോ ഡിസൈനർ അസ്‌ലം തിരൂർ, മെമ്പർ സെക്രട്ടറി സുധീർ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....