ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ചെണ്ടുമല്ലിപ്പൂക്കൾ കൗതുകമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം : ഓറഞ്ചും മഞ്ഞയും നിറത്തിൽ സൗന്ദര്യം നിറച്ച് നിറഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കൾ ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ആകർഷണമാണ്. കെ.പി റോഡിൽനിന്ന് സ്‌കൂളിലേക്കെത്തുമ്പോൾ തന്നെ സ്‌കൂളിന്റെ അങ്കണത്തിൽ ആദ്യം കാണുന്നത് ഈ പൂമുറ്റമാണ്. സ്‌കൂളിലെ എൻ.എസ്.എസ്.യൂണിറ്റാണ് ചിങ്ങത്തിരുവോണത്തിന് സ്‌കൂളിന്റെ ചെണ്ടുമല്ലി എന്ന പദ്ധതി ഏനാദിമംഗലം കൃഷിഭവന്റെ സഹകരണത്തോടെ സ്‌കൂളിൽ നടപ്പാക്കിയത്. സ്കൂളിനോട് ചേർന്നുള്ള അമ്പത് സെന്റ് സ്ഥലത്താണ് ഇതിനായി അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്ഥലം ക്രമീകരിച്ച് ഒരുക്കിയത്. ജൂൺ മാസം പതിനാലാംതീയതിയാണ് ഇവിടെ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. സ്‌കൂളിലെ പഠനത്തിന് ശേഷം എൻ.എസ്.എസ്. വൊളന്റിയർമാരും മറ്റ് കുട്ടികളും അധ്യാപകരും ചേർന്നാണ് ഇതിനെ പരിപാലിച്ചത്.

ചിങ്ങപ്പുലരിയിൽ തന്നെ ഇതിന്റെ വിളവെടുപ്പിന് ഒരുക്കിയ സന്തോഷത്തിലാണ് കുട്ടികളെന്ന് സ്‌കൂൾ മാനേജർ കെ.ആർ.ഹരീഷ്, എൻ.എസ്.എസ്. ക്ലസ്റ്റർ കോഡിനേറ്റർ എൻ.കെ.സതികുമാർ, സ്‌കൂൾ കോഡിനേറ്റർ ആർ.എസ്.രാജലക്ഷ്മി എന്നിവർ പറഞ്ഞു. വിദ്യാർഥി പ്രതിനിധികളായ ആർ.അരവിന്ദ്, വി.വിഷ്ണു, ആർ.അർജുൻ കൃഷ്ണ, എസ്.സ്നേഹ, സരിതമോൾ എന്നിവരാണ് ചെണ്ടുമല്ലി കൃഷിക്ക്‌ നേതൃത്വം നൽകിയത്. സ്‌കൂളിലെ ചെണ്ടുമല്ലി കൃഷി ഇപ്പോൾ നാട്ടിലും ഹിറ്റാണ്. ഈ പൂമുറ്റം കാണുന്നതിനായും ധാരാളം ആളുകൾ സ്‌കൂളിലേക്ക് എത്തുന്നുണ്ട്. ഏനാദിമംഗലം കൃഷിഭവനാണ് സ്‌കൂളിൽ ചെണ്ടുമല്ലി കൃഷിക്കായി തൈകൾ നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...