ഇലന്തൂർ ഗ്രാമപഞ്ചായത്ത് വാര്യാപുരം വാർഡിന് ഇനി പ്രകൃതിയുടെ മടിത്തട്ടിൽ സ്വന്തമായി ഒരു സ്മാർട്ട് അങ്കണവാടി കെട്ടിടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂർ ഗ്രാമപഞ്ചായത്ത് വാര്യാപുരം വാർഡിന് ഇനി പ്രകൃതിയുടെ മടിത്തട്ടിൽ സ്വന്തമായി ഒരു സ്മാർട്ട് അങ്കണവാടി കെട്ടിടം. 2025 ഒക്ടോബർ 30 വ്യാഴം ഉച്ചയ്ക്ക് 3 മണിക്ക് പത്തനംതിട്ടയുടെ ബഹുമാന്യനായ എം.പി. ശ്രീ. ആൻ്റോ ആൻ്റണി പുതിയതായി നിർമ്മിച്ച 112 -ാം നമ്പർ അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ജയശ്രീ മനോജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനപ്രതിനിധികൾ ‘പൊതു പ്രവർത്തകർ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക മേഖലയിലെ വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുക്കും 2023 – 24, 2024-25 വാർഷീക പദ്ധതിയിൽ 12ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് കെട്ടിടം പൂർത്തികരിച്ചത് .20 വർഷമായി വാര്യാപുരം പ്രദേശത്തെ വിവിധ ഇടങ്ങളിൽ വാടക കെട്ടിടത്തിലെ സ്ഥലപരിമിതിക്കുള്ളിൽ മാറി മാറിയാണ് ഈ അങ്കണവാടി പ്രവർത്തിച്ചിരുന്നത്. 200 ൽപരം കുഞ്ഞുങ്ങൾ നാളിതുവരെ ഈ അങ്കണവാടിയിൽ നിന്ന് ആദ്യാക്ഷരത്തിൻ്റെ ബാലപാഠം നേടിയിട്ടുണ്ട്.

സ്വന്തമായ കെട്ടിടം എന്നത് ഒരു സ്വപ്നമായി മാത്രം നിലനിൽക്കുന്ന കാലത്താണ് ഈ വാർഡിലെ സ്ഥിരതാമസക്കാരനായ പുലൂർ വീട്ടിൽ ഷോജി ജോർജ്ജിന് പിതൃസ്വത്തായി ലഭിച്ച 23 സെൻ്റ് സ്ഥലത്തിൽ നിന്ന് ദാനമായി 3 സെൻ്റ് സ്ഥലം അങ്കണവാടിക്ക് സ്വന്തമായ കെട്ടിടം നിർമ്മിക്കാൻ നൽകാമെന്ന് വാഗ്ദാനം നൽകിയത്. ഈ പ്രദേശത്തേക്ക് എത്തിച്ചേരാൻ നടപാത മാത്രമെ ഉണ്ടായിരുന്നുള്ളുയെന്നതാണ് ഒരു വലിയ വെല്ലുവിളിയായി മുമ്പിൽ ഉണ്ടായിരുന്നത്. വാർഡിൻ്റെ ജനപ്രതിനിധിയെന്ന നിലയിൽ ആ പ്രദേശത്തെ വസ്തു ഉടമകളുമായി നിരന്തരമായ ചർച്ചകൾ നടത്തി അവർ റോഡിനായി സ്ഥലം വിട്ട് നൽകിയെന്ന് വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാല പറഞ്ഞു.

അങ്കണവാടിക്കായി പഞ്ചായത്തിന് ‘ദാനാധാരമായി ലഭിച്ച ഈ സ്ഥലത്തേക്ക് 3.5 മീറ്റർ വീതയിൽ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിച്ചു. 2023 – 24, 2024-25 വാർഷീക പദ്ധതിയിൽ 5 ലക്ഷം രൂപ ഉൾപ്പെടുത്തി റോഡിൻ്റെ പകുതി ഭാഗം കോൺക്രീറ്റിംഗ് നടത്തി. ബാക്കി ഭാഗത്തിൻ്റെ കരാർ നടപടികൾ പൂർത്തിയായി . നിലവിൽ വൈദ്യുതിയെത്താത്ത പ്രദേശത്തക്ക് പുതിയതായി ഇലക്ടിക്ക് പോസ്റ്റ് സ്ഥാപിച്ച് ലൈൻ വലിച്ച് തെരുവ് വിളക്ക് സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായി. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻ്റ് കുഴൽ കിണർ നിർമ്മിക്കാറുള്ള നടപടികൾ പൂർത്തികരിച്ചു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് 2020-25 ഭരണസമിതി എല്ലാ അങ്കണവാടികൾക്കും സ്വന്തമായ കെട്ടിടം എന്ന പദ്ധതിയുടെ ഭാഗമായി സ്ഥലം ലഭിച്ച നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 3 അങ്കണവാടികൾക്ക് കെട്ടിടങ്ങൾ പൂർത്തികരിച്ച് കൈമാറി.

7-ാം വാർഡിലെ 112 -ാം നമ്പർ അങ്കണവാടിക്ക് ഒപ്പം 2-ാം വാർഡിലെ 95-ാം നമ്പർ, 6 -ാം വാർഡിലെ 98-ാം നമ്പർ അങ്കണവാടികളും പൂർത്തിച്ചതായി 7-ാം വാർഡ് മെമ്പറും ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ വിൻസൻ തോമസ് ചിറക്കാല അറിയിച്ചു .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് : മുഖ്യസൂത്രധാരൻ റെനീഷ് പിടിയിൽ

0
വടകര: വൻ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക...

കൈ കാണിച്ചിട്ടും പ്രിയദർശിനി ബസ് നിർത്തിയില്ല : അധ്യാപികയുടെ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി

0
കാഞ്ഞങ്ങാട് : കൈനീട്ടിയിട്ടും സ്റ്റോപ്പിൽ നിർത്താതെ കെ.എസ്.ആർ.ടി.സി. ബസ് പോയതിനെതിരെയുള്ള അധ്യാപികയുടെ...

എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം ; രണ്ട് സ്ത്രീകൾ ആശുപത്രിയിൽ

0
എടത്വ : എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം.രണ്ട് സ്ത്രീകൾ ആശുപത്രിയിൽ.തലവടി...

ഒമാൻ തീരം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം സാഹസികമായി വലയിലാക്കി റോയൽ...

0
മസ്കത്ത്: ഒമാൻ തീരം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം...