സംസ്ഥാന സ്കൂള്‍ കായികമേള : 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിൽ 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം.  തുടര്‍ച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 20 പോയിന്‍റിന്‍റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400 മീറ്ററിൽ പാലക്കാടിന്‍റെ കുതിപ്പായിരുന്നു. വടവന്നൂര്‍ സ്കൂളിലെ താരങ്ങളുടെ മികവിൽ പാലക്കാട് 3 പോയിന്‍റിന്‍റെ ലീഡിലേക്കെത്തി. എന്നാൽ റിലേ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു.  പാലക്കാടിനെ മറികടന്ന് കിരീടനേട്ടത്തിലേക്ക് എത്താൻ മലപ്പുറത്തിന് കഴിഞ്ഞു. മീറ്റിൽ ഒരു മത്സരം കൂടി പൂര്‍ത്തിയാകാനുണ്ട്. എന്നാൽ ആ മത്സരഫലം എന്തായാലും മലപ്പുറത്തിന്‍റെ കിരീടനേട്ടത്തെ ബാധിക്കില്ല. പാലക്കാടിന് 205 പോയിന്‍റ് മാത്രമാണുള്ളത്. 2024 ൽ കൊച്ചിയിൽ 247 പോയിന്‍റുമായിട്ടാണ് മലപ്പുറം കിരീടം നേടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...