അനധികൃത സ്വത്ത് സമ്പാദനം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരെ സിബിഐ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരെ  സിബിഐ കേസെടുത്തു.  ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഇഡി അസിസ്റ്റന്റ് ഡറക്ടര്‍ രാജ് കുമാര്‍ റാമിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 36 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. 2016 ഏപ്രിലില്‍ രാജ് കുമാറിന്റെ പേരില്‍ 1.18 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ വീട്ടമ്മയായ ഭാര്യയുടെ പേരില്‍ 2020 മാര്‍ച്ചില്‍ 57 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടായിരുന്നു.

ഇക്കാലയളവില്‍ റാമിന്റെ ആകെ വരുമാനം 1.34 കോടി രൂപയായി. 1.16 കോടിയായിരുന്നു ചെലവെന്ന് സിബിഐ കണ്ടെത്തി. ഭാര്യയുമായി ചേര്‍ന്ന് 37 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലാക്കിയതായി സിബിഐ എഫ്‌ഐആറില്‍ പറയുന്നു. നിലവില്‍ ഗുവാഹത്തിയിലാണ് റാം ജോലി ചെയ്യുന്നത്. അഴിമതി വിരുദ്ധ നിയമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്തിയാണ് റാമിന് എതിരെ കേസെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...