ടാ​റ്റ സ​ണ്‍​സ് മേ​ധാ​വി എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​നെ എ​യ​ര്‍ ഇ​ന്ത്യ ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ടാ​റ്റ സ​ണ്‍​സ് മേ​ധാ​വി എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​നെ എ​യ​ര്‍ ഇ​ന്ത്യ ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ചെ​യ​ര്‍​മാ​നാ​യി ന​ട​രാ​ജ​ന്‍ ച​ന്ദ്ര​ശേ​ഖ​ര​നെ നേ​ര​ത്തെ ടാ​റ്റ ഗ്രൂ​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം ബോ​ര്‍​ഡ് സ്ഥി​രീ​ക​രി​ച്ചു. 2016 ഒ​ക്ടോ​ബ​റി​ല്‍ ടാ​റ്റ സ​ണ്‍​സ് ബോ​ര്‍​ഡി​ല്‍ ചേ​ര്‍​ന്ന ചന്ദ്രശേഖരന്‍ 2017 ജ​നു​വ​രി​യി​ല്‍ ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ത​നാ​യി. ടാ​റ്റ സ്റ്റീ​ല്‍, ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ടാ​റ്റ പ​വ​ര്‍, ടാ​റ്റ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സ് (ടി​സി​എ​സ്) എ​ന്നി​വ​യു​ള്‍​പ്പെ​ടെ നി​ര​വ​ധി ഗ്രൂ​പ്പ് ഓ​പ്പ​റേ​റ്റിം​ഗ് ക​മ്പി​നി​ക​ളു​ടെ ബോ​ര്‍​ഡു​ക​ളു​ടെ ചെ​യ​ര്‍​മാ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ക്കു​ന്നുണ്ട്. 2009-17 കാ​ല​ഘ​ട്ട​ത്തി​ല്‍ അ​ദ്ദേ​ഹം ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി​രു​ന്നു.

ടി​സി​എ​സി​ലെ 30 വ​ര്‍​ഷ​ത്തെ ബി​സി​ന​സ് ജീ​വി​ത​ത്തെ തു​ട​ര്‍​ന്നാ​ണ് ചെ​യ​ര്‍​മാ​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം. പ്ര​മു​ഖ ആ​ഗോ​ള ഐ​ടി സൊ​ല്യൂ​ഷ​ന്‍ ആ​ന്‍​ഡ് ക​ണ്‍​സ​ള്‍​ട്ടിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വാ​യി തു​ര്‍​ക്കി​യി​ലെ ഇ​ല്‍​ക്ക​ര്‍ ഐ​സി​യെ ടാ​റ്റ ഗ്രൂ​പ്പ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ആ ​നി​യ​മ​നം ഇ​ന്ത്യ​യി​ല്‍ വ​ലി​യ എ​തി​ര്‍​പ്പി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...