വീടു നിര്‍മ്മാണത്തിന്‌ മണ്ണെടുത്തു മാറ്റാനുള്ള അനുമതിയുടെ മറവില്‍ നിലം നികത്താന്‍ ശ്രമo

For full experience, Download our mobile application:
Get it on Google Play

റാന്നി : വീടു നിര്‍മ്മാണത്തിന്‌ ​മണ്ണെടുത്തു മാറ്റാനുള്ള അനുമതിയുടെ മറവില്‍ നിലം നികത്താന്‍ ശ്രമo തടഞ്ഞു. കീക്കൊഴൂര്‍ ചാക്കപ്പാലത്തുള്ള നിലമാണ് കഴിഞ്ഞ രാത്രിയില്‍ മണ്ണ് ഉപയോഗിച്ച് നികത്താന്‍ ശ്രമിച്ചത്. വീടു നിര്‍മ്മാണത്തിന്‌ മണ്ണെടുത്തു മാറ്റാനുള്ള അനുമതിയുടെ മറവില്‍ നിലം നികത്ത് നടക്കുന്ന വിവരം നാട്ടുകാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തഹസില്‍ദാരുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലത്തെത്തിയ ചെറുകോല്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തു പ്രവര്‍ത്തികള്‍ നിര്‍ത്തിവെപ്പിച്ചത്.

മാമ്മുക്കിലെ സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ മണ്ണാണ് ഇതിനായി ഉപയോഗിച്ചത്. മൂന്നൂറ് ലോഡ് മണ്ണ് മാറ്റാനാണ് ജിയോളിജിക്കല്‍ അധികൃതര്‍ പാസ് അനുവദിച്ചതെന്നു പറയുന്നു. എന്നാല്‍ പാസിന്‍റെ മറവില്‍ ഇരട്ടിയിലധികം മണ്ണുമാറ്റിയതായാണ് നിഗമനം. ഇങ്ങനെ മാറ്റിയ മണ്ണില്‍ കുറച്ചു ലോഡാണ് ചാക്കപ്പാലത്ത് എത്തിച്ചത്.

മണ്ണു മുഴുവന്‍ വില വാങ്ങി പലയിടത്തായി വിറ്റതായും ആരോപണമുണ്ട്. താലൂക്കിന്‍റെ വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ നിലം നികുത്തുന്നതായി പരാതികള്‍ ധാരാളമുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തുന്ന അധികൃതരെ മണ്ണുമാഫിയ വിലയ്ക്കെടുക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് മണ്ണ് മാഫിയകള്‍ക്ക് വളരാനുള്ള അവസരമായി മാറുന്നതായും പറയുന്നു.

വീടു നിര്‍മ്മാണത്തിന്‍റെ മറവില്‍ മണ്ണെടുത്ത് വലിയ വിലയ്ക്ക് വില്‍ക്കുന്ന സംഘം താലൂക്കില്‍ സജീവമാണ്. മണ്ണെടുക്കാനുള്ള അനുവാദം മാത്രം ഉടമ നല്‍കിയാല്‍ മതി. പിന്നീട് മണ്ണുമാന്തി യന്ത്രവും ലോറിയും മണ്ണടിക്കാനുള്ള സ്ഥലവും എല്ലാം ഇക്കൂട്ടര്‍ ഒരുക്കികൊള്ളും. ഒരു പാസിന്‍റെ മറവില്‍ നിരവധി ഇടങ്ങളില്‍ നിന്നു മണ്ണുമാറ്റുന്നതും പതിവാണ്. ഇത്തരം ശ്രമമാണ് ഇന്നലെ ചാക്കപ്പാലത്തു നടന്നതും. പോലീസിന്‍റെയും റവന്യൂ അധികൃതരുടേയും ഇടപെടല്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...