ജോലി വാഗ്ദാനം ചെയ്ത് പണവും സ്വര്‍ണവും അപഹരിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : ജോലി വാഗ്ദാനം ചെയ്ത് പണവും സ്വര്‍ണവും അപഹരിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. എറണാകുളം, നടക്കാവില്‍ ലെനിന്‍ മാത്യു (45) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പന്തളത്തെ ജ്വല്ലറി ഉടമയുടെ മകനെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) യില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപയും 2 ലക്ഷം രൂപയുടെ സ്വര്‍ണാഭരണവും അപഹരിച്ച കേസിലാണ് അറസ്റ്റ്.

സമാന ജോലി തട്ടിപ്പ് കേസില്‍ മാവേലിക്കര സബ്ജയില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ലെനില്‍ മാത്യു. വ്യാഴാച രാവിലെ ജയിലിലെത്തിയാണ് പോലീസ് അറസ്റ്റ്‌ ചെയ്തത്. കഴിഞ്ഞ ജൂണില്‍ ആയിരുന്നു കേസിന് ആസ്പദമായ ജോലി തട്ടിപ്പ് നടന്നത്. പന്തളം രാജാ ജ്വല്ലറി ഉടമ രാജഗോപാലന്റെ മകന് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കേന്ദ്രമന്ത്രിസഭയില്‍ അംഗത്വമുള്ള പാര്‍ട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡന്റാണെന്നും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ബോര്‍ഡ് അംഗമാണെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

ജ്വവലറി ഉടമയില്‍ നിന്നും ആറ് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണവും തവണകളായി കൈക്കലാക്കിയ യുവാവ് വ്യാജ ഇന്റര്‍വ്യൂ കാര്‍ഡ് നല്‍കി കൂടിക്കാഴ്ചക്കായി മകനെയും കൂട്ടിക്കൊണ്ട് ഡല്‍ഹിയിലെത്തിയ യുവാവ് അവിടെവെച്ചാണ് തട്ടിപ്പ് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ ജ്വവലറി ഉടമയുടെ മകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കായി 25000 രൂപ ഈടാക്കിയിരുന്നു. പന്തളത്ത് എത്തിച്ച പ്രതിയെ തെളിവെടുപ്പ് നടത്തി ശേഷം കോടതിയില്‍ ഹാജരാക്കി .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...