ശബരിമല ഭക്തര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല ഭക്തര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്‌. നാറാണംമൂഴി കൃഷി ഭവനിലെ കൃഷി ഓഫീസര്‍ ശ്രീകുമാര്‍ പണിക്കര്‍ സഞ്ചരിച്ച ബൈക്കാണ്  അപകടത്തില്‍പെട്ടത്. അത്തിക്കയം പെരുനാട് റോഡിൽ ചേന്നംപാറയിൽ വെച്ചായിരുന്നു അപകടം. പെരുനാട്ടിൽ നിന്നും അത്തിക്കയത്തേക്ക് വരികയായിരുന്ന ബൈക്ക് ശബരിമലക്ക് പോകുകയായിരുന്ന തമിഴ്നാട് സ്വദേശികളായ തീർത്ഥാടകരുടെ വാഹനത്തിലാണ് ഇടിച്ചത്.

വളവിൽ  നിയന്ത്രണം വിട്ട ബൈക്ക് തീർത്ഥാടന വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നു വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. പരിക്കുകൾ പറ്റിയ ബൈക്ക് യാത്രികനെ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.  അപകടം മൂലം പാതയിൽ  അൽപനേരം  ഗതാഗതം തടസ്സപ്പെട്ടു. പെരുനാട്  പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...