തര്‍ക്കം പറഞ്ഞു തീര്‍ക്കാനെത്തിയ വനിതാ മെമ്പറെ മര്‍ദ്ദിച്ച് അവശയാക്കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഓതറയിൽ അയൽവാസികൾ തമ്മിലുള്ള തർക്കം പറഞ്ഞു തീർക്കാനെത്തിയ വനിതാ വാർഡ് മെമ്പർക്ക് മർദ്ദനമേറ്റു. ഇരവിപേരൂർ പത്താം വാർഡ് മെമ്പർ ബിജി ബെന്നിക്കാണ് മർദ്ദനമേറ്റത്. നാലു വയസുകാരിയെ നായ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു വാർഡ് മെമ്പർ. ഇതിനിടെയാണ് മെമ്പർക്ക് മർദ്ദനമേറ്റത്.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ ഓതറ ഇരഞ്ഞി മോടിക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മർദ്ദനത്തിൽ പരിക്കേറ്റ ബിജി ബെന്നി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗ്രാമ പഞ്ചായത്തംഗത്തിന്റെ പരാതിയിൽ ജോമോൻ , സിബി, ചെറിയാൻ സി തോമസ് എന്നിവർക്കെതിരെ തിരുവല്ല പോലീസ് കേസ്സെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിൽ വീണ്ടും കത്തുന്നു വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി...

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...