ശംഖുമുഖം ക്ഷേത്രമുറ്റത്ത് കുരിശു രൂപം ; മണിമന്ദിരം വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രശസ്തമായ ശംഖുമുഖം ക്ഷേത്രത്തില്‍ നിര്‍മ്മിച്ച മണിമന്ദിരം വിവാദത്തില്‍. മണിമന്ദിരം എന്ന പേരില്‍ കുരിശു രൂപമാണ് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ ഒരിടത്തും കാണാത്തതും ക്ഷേത്ര വാസ്തുവിന് വിരുദ്ധവുമാണ് നിര്‍മ്മിതി. ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ മണിമന്ദിരം നിര്‍മ്മിച്ചതില്‍ വലിയ അഴിമതി ഉണ്ടെന്നും ആരോപണമുണ്ട്.

ബാംഗ്ലൂരില്‍ താമസിക്കുന്ന അഭിഭാഷകന്‍ നല്‍കിയ 5 ലക്ഷം രൂപ ഉപയോഗിച്ച്‌ മണിമന്ദിരം നിര്‍മ്മിച്ചതായിട്ടാണ് പറയുന്നത്. നിലവില്‍ കാണുന്ന നിര്‍മ്മിതിക്ക് ഒരുലക്ഷം രൂപപോലും ചെലവു വരില്ലെന്നാണ് വിമര്‍ശിക്കുന്നവരുടെ നിലപാട്. ഉപദേശക സമിതി സെക്രട്ടറിക്കെതിരെയാണ് ആരോപണം ഉയരുന്നത്. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്റെ പിന്തുണയോടെ ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നതായി ജീവനക്കാര്‍ തന്നെ പരാതിയായി പറഞ്ഞിരുന്നു. ദര്‍ശനത്തിനെത്തുന്ന ഭക്തരോട് അപമര്യാദയായി പെരുമാറുന്നത് നിത്യസംഭവമാണ്.

പൂജയും വഴിപാടുമല്ല ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് പണം നല്‍കിയാല്‍ മതിയെന്ന ദര്‍ശനത്തിനെത്തുന്നവരെ നിര്‍ബന്ധിക്കുന്നത് ചോദ്യം ചെയ്ത ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സെക്രട്ടറി കയ്യേറ്റം ചെയ്ത സംഭവവും ഉണ്ടായി. ശംഖുമുഖം കടപ്പുറത്തെ പുരാതനമായ ക്ഷേത്രത്തിന്റെ സ്വത്തുക്കളില്‍ ഭൂരിഭാഗവും കയ്യേറ്റത്തിന് വിധേയമായിരുന്നു. തിരിച്ചു പിടിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായില്ല.

ചവറു തള്ളുന്ന സ്ഥലമായി ക്ഷേത്രഭൂമി ഉപയോഗിക്കപ്പെട്ടു. വ്യവസായി ഉദയസമുദ്ര രാജശേഖരന്‍ നായര്‍ സ്വന്തം നിലയില്‍ ചുറ്റുമതില്‍ നിര്‍മ്മിച്ച്‌ ക്ഷേത്രഭൂമിയുടെ കുറച്ചു ഭാഗം സംരക്ഷിച്ചിരുന്നു. അന്ന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനെതിരെ വലിയ തോതിലുള്ള എതിര്‍പ്പുമായി ചില മത സംഘടനകള്‍ രംഗത്തു വന്നിരുന്നു. അവര്‍ക്കൊപ്പം നിന്ന പലരും ഇന്ന് ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളാണ്. ക്ഷേത്ര മുറ്റത്തെ കുരിശുരൂപവും ഇവരുടെ കുത്സിതശ്രമത്തിന്റെ ബാക്കിപത്രമെന്നു കരുതുന്നവരുമുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....