അനധികൃതമായി മണ്ണെടുത്തുകൊണ്ടിരുന്ന ടിപ്പര്‍ ലോറികളും ജെ.സി.ബിയും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയില്‍ കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകമായതോടെ നടപടിയുമായി റവന്യൂവകുപ്പ് രംഗത്ത്. കഴിഞ്ഞദിവസം കൂടിയ വികസനസമിതിയോഗത്തില്‍ മൂവാറ്റുപുഴ മേഖലയിലെ അനധികൃത മണ്ണെടുപ്പ് സംബന്ധിച്ച പരാതി ഉയര്‍ന്നപ്പോള്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍മാലിക് ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ വാളകം വില്ലേജിലെ മേക്കടമ്പ് – കടാതി റോഡില്‍ കെ.പി.സി റോഡിന്റെ കിഴക്കുവശത്തുള്ള ഭൂമിയില്‍നിന്ന് അനധികൃതമായി മണ്ണെടുത്തുകൊണ്ടിരുന്ന 3 ടിപ്പര്‍ ലോറികളും ജെ.സി.ബിയും മൂവാറ്റുപുഴ എല്‍.ആര്‍. തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടിച്ചെടുത്തു. ഇവ പോലീസിന് കൈമാറി. അനധികൃത മണ്ണെടുപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ താലൂക്ക് ഓഫീസില്‍ അറിയിക്കണമെന്നും എല്‍.ആര്‍ തഹസില്‍ദാര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

0
മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. തിരൂരങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി...

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന്...

ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും

0
പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും....

ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ

0
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍...