പെരുമ്പുഴ ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് ; ബസുകൾക്ക് കയറാൻ തടസം ഉണ്ടാകുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുമ്പുഴ ബസ് സ്റ്റാൻഡിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് കാരണം ബസുകൾക്ക് കയറാൻ തടസം ഉണ്ടാകുന്നതായി പരാതി. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മണിക്കൂറുകൾ കഴിഞ്ഞാണ് മാറ്റുന്നത്. സ്റ്റാൻഡ് അടച്ചാണ് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തതിന് പിന്നാലെയാണ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗിനെതിരെയും നടപടി എടുത്തത്. ബസ് സ്റ്റാൻഡിൽ അനധികൃതമായി ഇടുന്ന വാഹനങ്ങൾ മാറ്റാൻ പോലീസ് ഇടപെട്ടതിന് പിന്നാലെ പോലീസിനെതിരെ പരാതി ഉയർന്നിരുന്നു.

പെരുമ്പുഴ ബസ് സ്റ്റാൻഡിൽ എല്ലാ ബസുകളും കയറണമെന്ന് കോടതി ഉത്തരവ് ഉണ്ടെങ്കിലും സ്റ്റാൻഡിലെ സ്ഥലപരിമിതി കാരണം പല ബസുകളും റോഡിൽ നിറുത്തി ആളിറക്കുകയും കയറ്റുകയുമാണ് പതിവ്. പെരുമ്പുഴ സ്റ്റാൻഡിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തടയാൻ പഞ്ചായത്ത് അധികാരികൾ ശ്രമിക്കുന്നില്ലെന്ന ബസ് ജീവനക്കാരുടെ ആരോപണവുമുണ്ട്. പഞ്ചായത്ത് വക പാർക്കിംംഗ് സ്ഥലം ആശുപത്രിയുടെ സമീപം ഉണ്ടെങ്കിലും അവിടെ വാഹനങ്ങൾ ഇടാൻ ആരും തയാറാകുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...