ബസ് സ്റ്റാൻഡിന് മുന്നിൽ അനധികൃത വാഹന പാർക്കിങ്‌

For full experience, Download our mobile application:
Get it on Google Play

രാമനാട്ടുകര : വാഹനപാർക്കിങ്‌ നിരോധിച്ച് സിറ്റി ട്രാഫിക് പോലീസ് ബോർഡുവെച്ച സ്ഥലത്ത് അപകടമുണ്ടാക്കുന്ന വിധത്തിൽ അനധികൃത വാഹന പാർക്കിങ്‌. രാമനാട്ടുകര ബസ് സ്റ്റാൻഡിനു മുന്നിൽ ദേശീയപാതയിലാണ് നിയമലംഘനം. വാഹനം നിർത്തിയിടുന്നതു മൂലം അപകടമുണ്ടായതിനാലാണ് വർഷങ്ങൾക്കു മുമ്പ് രാമനാട്ടുകര ബസ് സ്റ്റാൻഡിനു മുന്നിൽ ദേശീയപാതയിൽ ട്രാഫിക് പോലീസ് നോ പാർക്കിങ്‌ ബോർഡ്‌ സ്ഥാപിച്ചത്.

ചില ഇരുചക്ര വാഹന ഉടമകൾ പുലർച്ചെ മുതൽ രാത്രി വൈകുന്നതു വരെ ഇവിടെ വാഹനം നിർത്തിട്ട്‌ ഗതാഗതം തടസ്സപ്പെടുത്തുകയാണ്. ബസ് സ്റ്റാൻഡിന്റെയും ഷോപ്പിങ്‌ കോംപ്ലക്സിലെയും പ്രവേശന കവാടങ്ങൾ തടസ്സപ്പെടുത്തിയാണ് ഈ അനധികൃത വാഹന പാർക്കിങ്. ഏറ്റവും തിരക്കുള്ള ഇവിടെ ഈ വാഹനങ്ങളുടെ ഇടയിലൂടെ വേണം ജനങ്ങൾ റോഡ്‌ മുറിച്ചു കടന്ന് ബസ് സ്റ്റാൻഡിലേക്കു പോകാൻ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരത്തിന് പൂർണ്ണ നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ,...

കനത്ത മഴയും മണ്ണിടിച്ചിലും ; ഇടുക്കി ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍...

0
ഇടുക്കി: കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69...

രാത്രികാല ബൈക്ക് അഭ്യാസികൾക്കെതിരെ എം.വി.ഡി നടപടി ; 2,20,500 രൂപ പിഴ

0
എറണാകുളം: നഗരപ്രദേശങ്ങളിലും കോർപ്പറേഷൻ പരിധിയിലും രാത്രികാലങ്ങളിൽ ശബ്ദമലിനീകരണവും ഭീതിയും സൃഷ്ടിക്കുന്ന ബൈക്...

റാന്നി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 237 പേർ

0
റാന്നി : റാന്നി താലൂക്കില്‍ വിവിധ വില്ലേജുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ...