പത്തനംതിട്ട കളക്ട്രേറ്റ് റോഡില്‍ അനധികൃത പാര്‍ക്കിംഗ് വര്‍ധിക്കുന്നു ; നടപടി എടുക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പത്തനംതിട്ട കളക്ട്രേറ്റ്‌ റോഡില്‍ അനധികൃത വാഹന പാര്‍ക്കിംഗ് വര്‍ധിച്ചിട്ടും പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കുന്നില്ല. ജനറല്‍ ആശുപത്രി മുതല്‍ ഗുരു മന്ദിരം വരെയുള്ള ഭാഗത്ത് ആളുകള്‍ തോന്നിയ രീതിയില്‍ ആണ് പലപ്പോഴും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. വാഹനത്തിന്റെ പിന്‍ഭാഗം റോഡിലേക്ക് ഇറക്കി ഇടുന്നതിനാല്‍ അപകട സാധ്യത വളരെ കൂടുതലാണ്. പൊതുവേ വീതി കുറവുള്ള ഭാഗമായതിനാല്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുവാന്‍ പെടാപ്പാട് പെടുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്. ജനറല്‍  ആശുപത്രിയും കളക്ട്രേറ്റും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന റോഡില്‍ വണ്‍വേ സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്. എന്നാല്‍ പലപ്പോഴും സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ  ദിശ തെറ്റിച്ച് വരുന്ന കാഴ്ചയും കാണാം.

ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ ആണ് കൂടുതലും ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി പാര്‍ക്കിംഗ് സ്ഥലം ഉണ്ടെങ്കിലും ആളുകള്‍ റോഡില്‍ തന്നെ വാഹനം പാര്‍ക്ക് ചെയ്യുന്ന രീതിയാണ് കൂടുതല്‍. റോഡിന്റെ വശങ്ങളിലെ വെള്ളവരയ്ക്ക് പുറത്താണ് പലപ്പോഴും വാഹനം പാര്‍ക്ക് ചെയ്യുക. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അനധികൃത പാര്‍ക്കിംഗ് വര്‍ധിക്കുന്ന സ്ഥലങ്ങളില്‍ പലയിടത്തും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും ഇല്ല. ഈ വിഷയത്തില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...