റോഡിൽ അനധികൃത പാർക്കിങ് ; തട്ടിയും മുട്ടിയും ഗതാഗതം

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാന പാത വന്നതോടെ റോഡിന് വീതികൂടിയെങ്കിലും റോഡിൽ അനധികൃത പാർക്കിങ് കാരണം വാഹനങ്ങൾക്ക് പോകുവാൻ സൗകര്യം പരിമിതം. ഇട്ടിയപ്പാറ മുതൽ ബ്ലോക്ക് പടിവരെ റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യുന്നത് നിത്യസംഭവമാണ്. റാന്നി ടൗണിൻ്റെ പരിസര പഞ്ചായത്തുകളിൽ ക്രഷർ യൂണിറ്റുകളും പാറമടകളും പ്രവർത്തിക്കുന്നതിനാൽ നിരവധി ടോറസ് ടിപ്പർ ലോറി അടക്കമുള്ള ഭാരവാഹനങ്ങൾ കൂടുതലായി ഓടുന്നുണ്ട്.

ദിനം പ്രതി ജില്ലക്ക് പുറത്തുനിന്നും നിരവധി വാഹനങ്ങളാണ് റാന്നിയിലെത്തുന്നത്. സ്കൂൾ സമയത്ത് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടെങ്കിലും ബാക്കി മുഴുവൻ സമയത്തും വലിയ വാഹനങ്ങളുടെ നീണ്ട നിരയാണ്. സംസ്ഥാന പാത നിർമ്മാണം ഒന്നാം ഘട്ടം ടൗണിൽ കഴിഞ്ഞെങ്കിലും, ബാക്കി പണികൾ കൂടി പൂർത്തിയാകാതെ, വാഹന പാർക്കിംങ്ങ് അടക്കം ക്രമീകരണങ്ങൾ ചെയ്യാൻ സാധ്യതയില്ല. റോഡുപണി കഴിയുന്നതുവരെ കാത്തിരിക്കാതെ അനധികൃത പാർക്കിംങ്ങ് നടത്തുന്ന വാഹനങ്ങൾക്ക് മേൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊടുപുഴയിൽ മദ്യലഹരിയിൽ ലോകകപ്പ് ഫൈനൽ പ്രദര്‍ശനത്തിനിടെ അതിക്രമം ; പോലീസിന് ഹൈക്കോടതി നോട്ടീസ്

0
തൊടുപുഴ : മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിച്ച സ്ഥലത്ത്...

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം ; മേജർ രവിക്ക് വക്കീൽ നോട്ടീസ്

0
ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ...

പ്രിയദർശിനി സർവീസ് കളക്ഷൻബത്ത വെട്ടിപ്പ് ; കുടുങ്ങിയ ഭരണകക്ഷി യൂണിയൻ നേതാവിനെ രക്ഷിക്കാൻ ശ്രമം

0
കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും...

മുട്ടയ്ക്കും പാലിനും വിലവർധന ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയി‍ൽ

0
തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും...