‘ശുചീകരണ വഴിപാട്’ പദ്ധതി ഉദ്ഘാടനം ശനിയാഴ്ച (ഡിസംബർ 18ന് )

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ഭരണകേന്ദ്രവും ഹരിത കേരള മിഷനും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയും ചേര്‍ന്ന് ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന ‘ശുചീകരണ വഴിപാട്’ പദ്ധതിക്ക് നാളെ (18 ശനി) തുടക്കമാകും.  വിശുദ്ധി സേനാംഗങ്ങളുമായി ചേര്‍ന്ന് പമ്പയില്‍ അയ്യപ്പന്റെ പൂങ്കാവനം ശുചിയാക്കുന്നതിന് തീര്‍ത്ഥാടകര്‍ക്കും അവസരം നല്‍കുകയാണ് ശുചീകരണ വഴിപാട് പദ്ധതിയിലൂടെ.

സ്വച്ഛം ഹരിതം ശബരിമലയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പമ്പയില്‍ നിര്‍വഹിക്കും. ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍, അടൂര്‍ ആര്‍ഡിഒ തുളസീധരന്‍ നായര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പൂങ്കാവനം ശുചിയായി സൂക്ഷിക്കേണ്ടത് ഓരോ ഭക്തരുടേയും ഉത്തരവാദിത്തമാണെന്ന്  ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്ന തീര്‍ത്ഥാടകര്‍ക്ക് തുളസിച്ചെടി സൗജന്യമായി നല്‍കും. പമ്പയില്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്നവര്‍ നടുന്ന തുളസിച്ചെടികള്‍ കൊണ്ട് തുളസി വനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ദേവസ്വം വകുപ്പ് മന്ത്രിയുടെ മീറ്റിംഗില്‍ ലഭിച്ച ആശയപ്രകാരമാണ്  പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ പമ്പയില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് സന്നിധാനത്തേക്കും വ്യാപിപ്പിക്കും. വിവരങ്ങള്‍ക്ക്: 9496002423. ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍  1995 ലാണ് ശബരിമല സാനിറ്റേഷന്‍  സൊസൈറ്റി രൂപീകരിച്ചത്. ജില്ലാ കളക്ടര്‍ ചെയര്‍മാനും അടൂര്‍ ആര്‍ഡി മെംബര്‍ സെക്രട്ടറിയുമായാണ് ഇത് രൂപീകരിച്ചിട്ടുള്ളത്. 501 പേരാണ് ഈ വര്‍ഷം വിശുദ്ധി സേനയിലുള്ളത്. തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാ വിശുദ്ധി സേനാംഗങ്ങളും. 25 വര്‍ഷം പൂര്‍ത്തിയാക്കിയ വിശുദ്ധി സേനാംഗങ്ങളെ ചടങ്ങില്‍ ആദരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...