വെണ്ണിക്കുളം ജംങ്ഷനിൽ അനധികൃത പാർക്കിങ് രൂക്ഷം ; നടപടിയെടുക്കാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: വെണ്ണിക്കുളം ജംങ്ഷനിലെ ബസ് സ്റ്റോപ്പിൽ തുടരുന്ന അനധികൃത വാഹന പാർക്കിങ് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജംങ്ഷനിൽ അപകടങ്ങൾ നിത്യസംഭവമായി മാറുകയാണ്. കോട്ടയം റോഡിലെ ബസ് സ്റ്റോപ്പിലാണ് ഏറ്റവും കൂടുതൽ ദുരിതം. ഇവിടെ റോഡിന്റെ വശങ്ങൾ സ്വകാര്യ വാഹനങ്ങൾ കയ്യടക്കുന്നതോടെ ബസുകൾ റോഡിന് നടുവിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടി വരുന്നു. ഇത് മറ്റ് വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്നതിനൊപ്പം വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന നോ പാർക്കിങ് ബോർഡുകളും ബസ് സ്റ്റോപ്പ് ബോർഡുകളും നിലവിൽ കാണാനില്ലാത്ത അവസ്ഥയാണ്.

താലൂക്ക് വികസന സമിതി യോഗങ്ങളിൽ വെണ്ണിക്കുളത്തെ ഗതാഗത പ്രശ്നങ്ങൾ പലതവണ ചർച്ചയായിട്ടുണ്ടെങ്കിലും എടുത്ത തീരുമാനങ്ങളൊന്നും നടപ്പിലായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോഴഞ്ചേരി, കോട്ടയം, തിരുവല്ല, റാന്നി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എത്തുന്ന ജംങ്ഷനിൽ കൃത്യമായ നിയന്ത്രണങ്ങളില്ലാത്തത് അപകടസാധ്യത വർദ്ധിപ്പിക്കുകയാണ്. അധികൃതരുടെ അനാസ്ഥ തുടരുന്നതിൽ പ്രതിഷേധം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...