ബന്ധം പുറത്തറിയാതിരിക്കാന്‍ അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബന്ധം പുറത്തറിയാതിരിക്കാന്‍ അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ബോറിവാലി സബര്‍ബന്‍ സ്വദേശിയായ സാലു ലാകെ (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മരുമകള്‍ രാധ ലാകെ (28), കാമുകന്‍ ദീപക് മനെ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇരുവരും കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പാണ് സാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ വീട്ടുകാരെ മുഴുവന്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്‌ പ്രതിയായ ദീപക്, ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനാണെന്ന് മനസിലാക്കി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക രഹസ്യം പുറത്തറിയുന്നത്.

പോലീസ് പറയുന്നതനുസരിച്ച്‌ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, ദീപകിനെയും തന്‍റെ മരുമകള്‍ രാധയെയും അരുതാത്ത സാഹചര്യത്തില്‍ സാലു കണ്ടിരുന്നു. ജോലി ആവശ്യങ്ങള്‍ക്കായി മറ്റൊരു സ്ഥലത്തായിരുന്ന മകന്‍ തിരികെ വരുമ്പോള്‍ ഈ ബന്ധത്തെക്കുറിച്ച്‌ അറിയിക്കുമെന്നും ഇവര്‍ രാധയോട് പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് അമ്മായിയമ്മയെ ഇല്ലാതാക്കാന്‍ കാമുകനൊപ്പം ചേര്‍ന്ന് രാധ പദ്ധതി തയ്യാറാക്കിയത്.

തൊട്ടടുത്ത ദിവസം തന്നെ വലിയൊരു കല്ല് സംഘടിപ്പിച്ച്‌ രാധ വീട്ടില്‍ കൊണ്ടു വന്ന് വെച്ചു. വൈകിട്ടോടെ ഗര്‍ബ ചടങ്ങില്‍ പങ്കെടുക്കാനെന്ന വ്യാജേന ഇവര്‍ വീട്ടില്‍ നിന്നും പോവുകയും ചെയ്തു. പിന്നാലെ സ്ഥലത്തെത്തിയ ദീപക്, ഉറങ്ങിക്കിടക്കുകയായിരുന്നു സാലുവിനെ ഈ കല്ലുപയോഗിച്ച്‌ അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്. രാധയാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയതെന്ന് ഇയാള്‍ തന്നെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയും പിടിയിലായത്. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....