ഞാൻ പോകുന്നില്ല… ; വിമാനം പറക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ യാത്രക്കാരൻ വാതിൽ തുറന്ന് പുറത്തേക്ക് ചാടി, പരിക്ക്

For full experience, Download our mobile application:
Get it on Google Play

ടൊറന്റോ : വിമാനം പറക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വാതിൽ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ. കാനഡയിലെ ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ദുബായിലേക്ക് യാത്രതിരിച്ച എയർ കാനഡയുടെ എസി ബോയിംഗ് 747 വിമാനത്തിൽ നിന്നാണ് യാത്രക്കാരൻ ചാടിയത്.വിമാനത്തിൽ കയറി ആദ്യം സ്വന്തം സീറ്റിൽ ഇരുന്നെങ്കിലും പിന്നീട് ഇയാൾ ഓടിവന്ന് വിമാനത്തിന്റെ വാതിൽ തുറക്കുകയായിരുന്നു. 20 അടിയോളം ഉയരത്തിൽ നിന്ന് ചാടിയ യുവാവിന് ചെറിയ പരിക്കേറ്റിരുന്നു. ഉടൻ തന്നെ പൊലീസും ആംബുലൻസും ഉൾപ്പെടെയുള്ള സന്നാഹങ്ങൾ സ്ഥലത്തെത്തി.

ഇയാൾ ചാടിയത് കാരണം മറ്റ് യാത്രക്കാരെ വീണ്ടും പരിശോധിച്ച ശേഷമാണ് യാത്ര തുടർന്നത്. ഇതിനാൽ ആറ് മണിക്കൂറോളമാണ് വിമാനം പുറപ്പെടാൻ വൈകിയത്. 319 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയതെന്ന് എയർ കാനഡ പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വിമാന കമ്പനി പ്രസ്‌താവനയിലൂടെ അറിയിച്ചു. യാത്രക്കാരൻ മാനസികമായി പ്രശ്നമുള്ള ആളാണെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...