വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ; പോലീസ് റിപ്പോർട്ട് തള്ളി ഐഎംഎ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പിഴവുണ്ടായത് എവിടെ നിന്നെന്ന് പോലീസിന് എങ്ങനെ പറയാൻ കഴിയുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. സുൽഫി നൂഹ് ചോദിച്ചു. അത്ഭുതകരമായ റിപ്പോർട്ടാണ് പോലീസിന്റേത്. ഡോക്ടറെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ വിദഗ്ധ സമിതിയാണ് കണ്ടെത്തേണ്ടത്. ഊഹാപോഹങ്ങൾ വെച്ച് നടപടി എടുക്കാൻ കഴിയില്ല. നിയമസാധുത ലഭിക്കണമെങ്കിൽ വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍ ഉണ്ടാവണം. അതേസമയം ഗുരുതര കൃത്യവിലോപം തന്നെയാണ് നടന്നതെന്നും ഹർഷിനയ്ക്ക് നീതി കിട്ടണമെന്നും ഡോ. സുൽഫി നൂഹ് പറഞ്ഞു. ഹർഷിനയ്ക്ക് നീതി കിട്ടണമെന്നാണ് സ‍ർക്കാരിന്റെ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞിരുന്നു.

കത്രിക വയറ്റിൽ കുടുങ്ങി എന്നത് യാഥാർത്ഥ്യം, ഹർഷിന പറയുന്നത് വിശ്വസിക്കുന്നു. അത് കോഴിക്കോട് എത്തി ഹർഷിനയെ കണ്ടപ്പോൾ പറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു. കണ്ടെത്തലുകൾ ശരി എന്ന നിലപാടല്ല താൻ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യവകുപ്പ് രണ്ട് അന്വേഷണങ്ങൾ നടത്തി. ഹർഷിനയ്ക്ക് നിയമ നടപടികളിലൂടെ നീതി ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടാണ് ആരോഗ്യ വകുപ്പ് പൊലീസ് അന്വേഷണം വേണമെന്ന് പറഞ്ഞത്. ധനസഹായം ഉൾപ്പടെ രണ്ട് കാര്യങ്ങൾ മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സഭയിൽവെച്ച് തീരുമാനമെടുത്തത്. പോലീസ് അന്വേഷണം നടക്കുകയാണ്. അതിൽ കൃത്യമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ...

‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും, മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’ ; പരാതി...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിയാക്കാം എന്ന വാഗ്‌ദാനവുമായി...

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0
അഹമ്മദാബാദ് : ഗുജറാത്തിലെ പ്രശസ്തമായ അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ...