ബഹിരാകാശത്തേക്ക് സാങ്കല്പിക യാത്ര നടത്തി പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ ശ്രദ്ധേയമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : ലോക ബഹിരാകാശ വാരാചരണത്തിന്റെ പ്രചാരണാർത്ഥം ബഹിരാകാശത്തേക്ക് സാങ്കല്പിക യാത്ര നടത്തി പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ ശ്രദ്ധേയമായി. ശാസ്ത്രരംഗം റാന്നി ഉപജില്ലാ കോർഡിനേറ്ററും പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ അധ്യാപികയുമായ എഫ്.അജിനിയും ഏഴാംക്ലാസ് വിദ്യാർത്ഥി അനുപമയും തയാറാക്കിയ വീഡിയോ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു.

ലോക ബഹിരാകാശ വാരാചരണത്തിന്റെ ഈ വർഷത്തെ തീം വനിതകൾ ബഹിരാകാശത്ത് എന്നതായതിനാൽ പെൺകുട്ടികളെയും സ്ത്രീകളെയും കേന്ദ്രീകരിച്ചാണ് പരിപാടികൾ. ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്. എഡിറ്റിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക സഹായം നൽകിയത് അജിനി ടീച്ചറിന്റെ മക്കളായ കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥികളായ അൻസിൽ സലാമും അൻസിഫ് സലാമുമാണ്.

സ്പേസ് ഷട്ടിലിൽ പറന്നുനടക്കുന്ന റൊട്ടിക്കഷണങ്ങൾ പിടിച്ചെടുത്തു കഴിക്കുന്ന അനുപമയുടെ വീഡിയോ കുട്ടികളെ ഏറെ ആകർഷിച്ചിരുന്നു. ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കുട്ടികളെ ആകർഷിക്കാനുള്ള ലഘുവിവരണം ടീച്ചർ വീഡിയോയിൽ നൽകുന്നു. ഇതിന്‍റെ ഭാഗമായി ബഹിരാകാശ വനിതാ സഞ്ചാരികളുടെ പ്രൊഫൈൽ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകിയിരുന്നു. ഒക്ടോബർ 5 വൈകിട്ട് ആറുമണിക്ക് വിക്രം സാരാഭായി സ്പേസ് സെന്ററിലെ സയന്റിസ്റ്റ് എൻജിനീയർ അപർണ എസ് രഘുനാഥ് ഗൂഗിൾ പ്ലാറ്റ്ഫോമിൽ കുട്ടികളുമായി സംവദിക്കുമെന്ന് പഴവങ്ങാടി ഗവ.യു.പി സ്കൂള്‍ പ്രഥമാധ്യാപകൻ രാജ് മോഹൻ തമ്പി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...