എയർ ഇന്ത്യ വിമാനം പാലത്തിനടിയിൽ കുടുങ്ങി ; മോഷ്ടിച്ചതോയെന്ന് സംശയിച്ച് ജനം – സംഭവിച്ചത് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ദില്ലി : എയർ ഇന്ത്യ വിമാനം നടപ്പാലത്തിന്റെ അടിയിൽ കുടുങ്ങി. ദില്ലി വിമാനത്താവളത്തിന് പുറത്ത് ദില്ലി – ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന്റെ അടിയിലാണ് വിമാനം കുടുങ്ങിയത്. എങ്ങിനെയാണ് വിമാനം ഇവിടെയെത്തിയതെന്ന് അറിയാതെ ജനം അമ്പരന്നു. അപ്പോഴാണ് എയർ ഇന്ത്യയുടെ വിശദീകരണം വന്നത്. ഇതോടെ ആശങ്കയും ഒഴിഞ്ഞു.

എയർ ഇന്ത്യ വിറ്റൊഴിച്ച പഴയൊരു വിമാനമാണ് ഇതിന്റെ ഉടമ കൊണ്ടുപോകുന്നതിനിടെ നടപ്പാലത്തിനടിയിൽ കുടുങ്ങിയത്. സംഭവത്തിന്റെ വീഡിയോ വൈറലായി. വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം ഉയർന്നപ്പോഴാണ് എയർ ഇന്ത്യയുടെ വിശദീകരണം. എന്നാൽ എങ്ങിനെയാണ് ഇത് പാലത്തിനടിയിൽ കുടുങ്ങിയതെന്ന് എയർ ഇന്ത്യ വക്താവ് വിശദീകരിച്ചിട്ടില്ല. അത് തങ്ങൾക്ക് അറിയില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. പാലത്തിനടിയിൽ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡിൽ കൂടി വാഹനങ്ങൾ പോകുന്നതും വീഡിയോയിൽ കാണാം.

വിമാനത്തിന്റെ മുൻഭാഗം മുതൽ പാതിയോളം  ഭാഗം പാലം കടന്നുപോയിട്ടുള്ളതായാണ് ദൃശ്യത്തിൽ വ്യക്തമാകുന്നത്. 2019 ൽ ഇതുപോലെയൊരു സംഭവം നടന്നിരുന്നു. പശ്ചിമബംഗാളിലെ ദുർഗാപൂരിലാണ് അന്ന് ഉപേക്ഷിക്കപ്പെട്ട ഇന്ത്യ പോസ്റ്റ് എയർക്രാഫ്റ്റുമായി പോയ ട്രക്ക് കുടുങ്ങിയത്. ഡ്രൈവർക്ക് പാലത്തിന്റെ ഉയരം കൃത്യമായി മനസിലാക്കാൻ കഴിയാതെ പോയതാണ് അപകടത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...