23 -കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളറടയിൽ മന്ത്രവാദത്തിന്റെ പേരിൽ 23 -കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം പിടിയിൽ. വെള്ളറട തേക്കുപാറ ജുമാ മസ്ജിദിലെ മുൻ ഇമാം വിതുര സ്വദേശി സജീർ മൗലവി ആണ് വെള്ളറട പൊലീസിൻ്റെ പിടിയിലായത്. പോലീസ് പറയുന്നത്. ഇയാൾ വെള്ളറട സ്വദേശിയുടെ കുടുംബവുമായി സൗഹൃദത്തിൽ ആവുകയും കുടുംബത്തിലെ 23 കാരി വിവാഹം കഴിഞ്ഞിട്ടു കുഞ്ഞുങ്ങൾ ഇല്ലാത്തത് സർപ്പ ദോഷം കാരണം ആണെന്ന് വിശ്വസിപ്പിച്ചു.

സർപ്പ ദോഷം മാറ്റിയാൽ മാത്രമേ കുഞ്ഞുങ്ങൾ ഉണ്ടാവും എന്നും അതിന് പരിഹാര കർമ്മങ്ങൾ നടത്തണമെന്നും ഇമാം കുടുംബത്തെ അറിയിച്ചു. ഇതു പ്രകാരം കുടുംബം യുവതിയുമായി ഇമാമിന്റെ താമസസ്ഥലത്ത് എത്തി. മുറിക്കുള്ളിൽ യുവതി മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ എന്ന് ഇമാം നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതി മാത്രം ആണ് മുറിക്ക് ഉള്ളിൽ പ്രവേശിച്ചത്.

സർപ്പ ദോഷത്തിന് പരിഹാര കർമ്മങ്ങൾ നടത്തുന്നതിന്റെ പേരിൽ ഇമാം പെൺകുട്ടിയെ സ്പർശിക്കാൻ തുടങ്ങുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ യുവതി ഇമാമിന്റെ മുറിക്കുള്ളിൽ നിന്നും രക്ഷപ്പെട്ട് മുറിക്ക് പുറത്ത് എത്തി അവിടെ ഉണ്ടായിരുന്ന മാതാപിതാക്കളോട് കാര്യങ്ങൾ അറിയിച്ചു. തുടർന്ന് യുവതിയുടെ രക്ഷിതാക്കൾ വെള്ളറട പോലീസിൽ പരാതി നൽകി. ഇതിനിടെ സജീർ മൗലവി ഒളിവിൽ പോയി. പോലീസിൻ്റെ അന്വേഷണത്തിൽ ഇയാളെ നെടുമങ്ങാട് തൊളിക്കോട് നിന്ന് വെള്ളറട പോലീസ് പിടികൂടുകയായിരുന്നു.

കന്യാകുമാരി തക്കലയിൽ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പോലീസ്. മന്ത്രവാദിയുടെ വീട്ടിൽ നിന്നാണ് കുട്ടിയെ രക്ഷിച്ചത്. കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ തക്കല പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കളും നാട്ടുകാരും ഏറെ നേരം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...