കല്ലമ്പലത്ത് ബൈക്കിൽ അഭ്യാസം നടത്തിയ യുവാവിൻ്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കാൻ ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്കിൽ അഭ്യാസം നടത്തി അപകടമുണ്ടാക്കിയ സംഭവത്തിൽ യുവാവിന്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് പോലീസ്. കല്ലമ്പലം സ്വദേശി നൗഫലിന്റെ ലൈസൻസ് റദ്ദാക്കണമെന്നാണ് പോലീസ് ശുപാർശ. മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെന്റിന് കൈമാറിയ റിപ്പോർട്ടിലാണ് നൗഫലിന്റെ ലൈസൻസും നൗഫൽ ഓടിച്ചിരുന്ന ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് കല്ലമ്പലം പോലീസ് ശുപാർശ ചെയ്തത്. നൗഫലിന്റെ ബന്ധുവിന്റെ പേരിലുള്ളതാണ് ബൈക്ക്. നൗഫൽ സ്ഥിരമായി കുറ്റം ചെയ്യുന്നയാളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിൻ്റെ ശുപാർശ.

കഴിഞ്ഞ വ്യാഴാഴ്ച കല്ലമ്പലം തോട്ടയ്ക്കാട് വെച്ചാണ് അമിത വേഗക്കാരനായ നൗഫൽ വിദ്യാർത്ഥിനികളുടെ ശ്രദ്ധനേടാനായി ബൈക്കിൽ അഭ്യാസം നടത്തിയത്. അഭ്യാസത്തിൻ്റെ ബൈക്കിൻ്റെ നിയന്ത്രണം തെറ്റി പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ നൗഫലിൻെറ കൈയ്ക്കും പരിക്കേറ്റു. നാട്ടുകാരാണ് നൗഫലിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.

അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്നാണ് പരിക്കേറ്റ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. ആദ്യം പരാതി നൽകാൻ ഇവർ തയ്യാറായില്ലെങ്കിലും പിന്നീട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയായിരുന്നു. അമിത വേഗത്തിൽ ബൈക്കോടിക്കുന്ന നൗഫലിൻ്റെ നിരവധി വീഡിയോകൾ നവമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിഗരറ്റ് വാങ്ങി നൽകിയില്ല ; കടയ്ക്ക് മുന്നിൽ നിന്നയാളെ മർദിച്ച കാപ്പ പ്രതിയടക്കം രണ്ടുപേർ...

0
തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ നിന്നിരുന്നയാളെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടുപേരെ...

ശ്വേതാമേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി...

വീര്യം കുറഞ്ഞ മദ്യത്തിൽ സർക്കാറിനെതിരെ സിറോ മലബാർ സഭയും രം​ഗത്ത് ; ലഹരി വ്യാപിപ്പിക്കാനുള്ള...

0
കൊച്ചി: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്....

സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര...