ചേര്‍പ്പ് : വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് പണം തട്ടിയ യുവാവ് പിടിയില്‍. കുറുമ്പിലാവ് കോട്ടംറോഡില്‍ ചെമ്പാപ്പിള്ളി വീട്ടില്‍ ചന്ദ്രമോഹനെയാണ് (45) ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കനറ ബാങ്കിന്റെ പഴുവില്‍, ചേര്‍പ്പ് ബ്രാഞ്ചുകളിലായി 45.5 ഗ്രാം, 3.52 ഗ്രാം ആഭരണങ്ങളാണ് 1,33,000 രൂപക്ക് പണയം വെച്ചത്.
ഇവ വ്യാജമാണെന്ന് മനസ്സിലായതോടെ ബാങ്ക് മാനേജര്‍മാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചേര്‍പ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.വി ഷിബുവിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ജെ.ജെയ്സണ്‍, ഗ്രേഡ് എ.എസ്.ഐ സജിപാല്‍, സി.പി.ഒമാരായ അനൂപ്, ശ്രീശ്യാം എന്നിവരടങ്ങിയ സംഘം തിരുവുള്ളക്കാവില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.