പോക്‌സോ കേസില്‍ ഉടന്‍ നഷ്ടപരിഹാരം ; വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ പണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : പോക്‌സോ കേസുകളില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ മതിയായ പണമുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. നിലവിലെ അപേക്ഷകളില്‍ തുക വിതരണം ചെയ്യാനുള്ള പണം ഉടന്‍ അനുവദിക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു. ആറ് കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാനുള്ളത് കണക്കാക്കിയാണ് നിര്‍ദേശം. ലൈംഗികാതിക്രമത്തിനിരയായ രണ്ട് കുട്ടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എടുത്ത തീരുമാനം സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അംഗീകരിക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, കെല്‍സ മെമ്പര്‍ സെക്രട്ടറി തുടങ്ങിയവര്‍ക്ക് കൈമാറാനും നിര്‍ദേശം നല്‍കി. നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സ്‌കീം രൂപീകരിക്കുന്നത് വരെ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോക്‌സോ കേസ് അടക്കമുള്ള ലൈംഗികാതിക്രമകേസില്‍ എഫ്‌ഐആര്‍ ഇട്ടാൽ ഉടന്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ അറിയിക്കണം, നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്ന പോക്‌സോ ആക്ടിലെ വ്യവസ്ഥ പോക്‌സോ കോടതികള്‍ പാലിക്കണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...