സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നാളെയോടെ എല്ലാ സാധനങ്ങളും ഉറപ്പാക്കണം: ഉദ്യോഗസ്ഥരോട് ഭക്ഷ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നാളെയോടെ എല്ലാ സാധനങ്ങളും ഉറപ്പാക്കണമെന്ന് ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആന്ധ്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സാധനങ്ങള്‍ കയറ്റിയ ലോഡുകള്‍ ഇന്ന് രാത്രിയോടെ എത്തും. ഓണം ഫെയറില്‍ എത്തുന്ന ആളുകള്‍ക്ക് എല്ലാ സാധനങ്ങളും ഉറപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കണ്ടെയ്നറില്‍ റോഡ് മാര്‍ഗം സാധനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നത് വൈകിയതാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സാധനങ്ങള്‍ കുറയാന്‍ കാരണമെന്നാണ് ഭക്ഷ്യമന്ത്രിയുടെ വിശദീകരണം. ആന്ധ്രയില്‍ നിന്ന് ജയ അരിയും മുളകും ഇന്നെത്തും.

കടലയും മറ്റ് ഉല്‍പന്നങ്ങളും രാജസ്ഥാനടക്കമുള്ള സംസ്ഥാനത്ത് നിന്ന് എത്തുന്നതോടെ കേരളത്തിലെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റിലും അവശ്യസാധനങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ഡിമാന്‍റ് കൂടുതലുള്ള സാധനങ്ങള്‍ തീരുന്നതിന് അനുസരിച്ച് അടുത്ത സ്റ്റോക്ക് എത്തിക്കാനുള്ള ക്രമീകരണം വേഗത്തിലാക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെയോടെ സബ്സിഡിയുള്ള എല്ലാ അവശ്യസാധനങ്ങളും ഔട്ട്ലെറ്റുകളില്‍ എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വാങ്ങാനെത്തിയവര്‍ പകുതിപോലും സാധനങ്ങള്‍ വാങ്ങാനാവാതെയാണ് മടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...