Sunday, May 26, 2024 3:53 pm

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : യു.എസ് പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചു. ക്യാപിറ്റോള്‍ കലാപത്തിന് ട്രംപ് പ്രേരണ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് നേതാവ് സ്റ്റെനി ഹൊയാര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. ഇരുപത്തഞ്ചാം ഭേദഗതി പ്രകാരം വൈസ് പ്രസിഡന്റ്   മൈക്ക് പെന്‍സ് ട്രംപിനെ പുറത്താക്കണമെന്നാണ് ഇംപീച്ച് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. ഇതിന് പെന്‍സിന് 24 മണിക്കൂര്‍ സമയം നല്‍കും.

ഇരുപത്തഞ്ചാം ഭേദഗതി പ്രകാരം പ്രസിഡന്റിനെ നീക്കിയാൽ വൈസ് പ്രസിഡന്‍റാണ് അധികാരത്തിലേറുക. ഇങ്ങനെ പുറത്തുപോയാൽ ട്രംപിന് മുൻ പ്രസിഡന്‍റുമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഇനി അടുത്ത പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല. ട്രംപിനെ പ്രസിഡന്റ്   സ്ഥാനത്ത് നിന്ന് നീക്കാന്‍ പെന്‍സ് തയ്യാറായില്ലെങ്കില്‍ ഇംപീച്ച് നടപടികളിലേക്ക് കടക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം. ഇംപീച്ച് പ്രമേയത്തിന്മേല്‍ ജനപ്രതിനിധി സഭയില്‍ ഇന്ന് ചര്‍ച്ച നടക്കും. നാളെ വോട്ടെടുപ്പും. ഈ മാസം 20 ന് ട്രംപിന്റെ  കാലാവധി തീരാനിരിക്കെയാണ് ഇംപീച്ച്മെന്റ്   നീക്കം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

”ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” അഭിമാനാർഹമായ നിമിഷങ്ങളാണ് കാന്‍ ഫെസ്റ്റിവല്‍ സമ്മാനിക്കുന്നത് :...

0
കണ്ണൂർ : കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മുൻ മന്ത്രി കെ...

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ് ജഡ്ജ് പ്രമോദ് മുരളി

0
ആലപ്പുഴ : മഴക്കെടുതിയെത്തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ്...

കോട്ടയത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം ; പോലീസും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി

0
കോട്ടയം : തലപ്പലം അറിഞ്ഞൂറ്റിമംഗലത്ത് അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പോലീസും സയന്റിഫിക്...

സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം ; റിട്ടയേർഡ് എസ് ഐയ്ക്ക് ദാരുണാന്ത്യം

0
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ടയേർഡ് എസ് ഐ...