രാജ്യസഭാ സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കുന്നതിൽ അനൗചിത്യം ; ജോസ്.കെ.മാണിക്കും ശ്രേയാംസിനും അര്‍ഹത – ചെറിയാന്‍ ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒഴിവു വരുന്ന എൽ.ഡി.എഫിന്‍റെ രണ്ടു രാജ്യസഭാ സീറ്റുകളിൽ കേരള കോൺഗ്രസിലെ ജോസ്.കെ.മാണിക്കും രാഷ്ട്രീയ ജനതാദളിലെ എം.വി.ശ്രേയാംസ് കുമാറിനും അർഹതയും അവകാശവുമുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു . കേരള കോൺഗ്രസിനും രാഷ്ട്രീയ ജനതാദളിനും രാജ്യസഭാ സീറ്റ് യു.ഡി.എഫ് നൽകിയതാണ്. കോൺഗ്രസിന് നിലവിലുണ്ടായിരുന്ന സീറ്റുകൾ ത്യജിച്ചാണ് ഇവർക്ക് നൽകിയത്. എൽ.ഡി.എഫിലെത്തിയ ഇവർക്ക് ആ സീറ്റുകൾ തുടർന്നു നൽകുകയെന്നത് മുന്നണി രാഷ്ട്രീയ മര്യാദയാണ്. നേരത്തേ ആർ.എസ്.പി യിലെ എൻ.കെ.പ്രേമചന്ദ്രന് രാജ്യസഭാ സീറ്റ് എൽ.ഡി.എഫ് നൽകിയിരുന്നു. ഇപ്പോൾ സി.പി.എം ന് നാലുസീറ്റും സി.പി.ഐയ്ക്ക് രണ്ടു സീറ്റുമാണ്. എല്ലാ സീറ്റുകളും സി പി എം, സി.പി.ഐ എന്നിവർ മാത്രം പങ്കിട്ടെടുക്കുന്നതിൽ അനൗചിത്യമുണ്ട്. എൽ.ഡി.എഫിൽ എല്ലാ ഘടക കക്ഷികൾക്കും മന്ത്രി സ്ഥാനം നൽകിയപ്പോൾ രാഷ്ട്രീയ ജനതാദളിലെ കെ.പി.മോഹനനെ മാത്രം ഒഴിവാക്കിയത് ക്രൂരമായ വിവേചനമാണ്. ദേശീയ തലത്തിൽ ബി.ജെ.പി ഘടകകക്ഷിയായ ദേവഗൗഢയുടെ ജനതാദൾ എസിന്‍റെ പ്രതിനിധി എൽ.ഡി.എഫ് മന്ത്രിസഭയിൽ ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...