അഗതി മന്ദിരങ്ങളിൽ അന്ന ദാനവുമായി തലവടി ചുണ്ടൻ

For full experience, Download our mobile application:
Get it on Google Play

തലവടി : അഗതി മന്ദിരങ്ങളിൽ അന്ന ദാനവുമായി തലവടി ചുണ്ടൻ. തലവടി ചുണ്ടൻ വള്ളം സമിതി, തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്റെയും (‘ടോഫാ’)സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ഭാഗമായിട്ടാണ് അഗതി മന്ദിരങ്ങളിൽ അന്ന ദാന പദ്ധതി നടപ്പിലാക്കുന്നത്. തലവടിയിലും സമീപ പ്രദേശങ്ങളിലും ഉള്ള 6 അഗതി മന്ദിരങ്ങളിൽ ജൂൺ 13ന് ഉച്ചയ്ക്ക് ഉള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് പ്രസിഡൻ്റ് റിക്സൺ എടത്തിൽ, സെക്രട്ടറി അരുൺ പുന്നശ്ശേരിൽ, ട്രഷറാർ ഷിക്കു കുര്യൻ എന്നിവർ അറിയിച്ചു. അന്ന ദാന വിതരണോദ്ഘാടനം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ നിർവഹിക്കും. പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ ജോമോൻ ചക്കാലയിൽ മുഖ്യ സന്ദേശം നല്കും.

ചുണ്ടൻ വള്ളത്തിന് ഡോക്ക് നിർമ്മാണത്തിനായി ഫണ്ട് സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് സമിതി ബിരിയാണി ചലഞ്ച് നടത്തുന്നത്. മൊത്തം ലഭിച്ച ഓർഡറിന്റെ ഇരുപത് ശതമാനമാണ് അഗതികൾക്കായി സൗജന്യമായി നൽകുന്നത്. തിരുവല്ല അഭയ ഭവനിൽ നടക്കുന്ന അന്ന ദാന പദ്ധതിയുടെ ഉദ്ഘാടനം തിരുവല്ല മുൻ ആർ ഡി ഒ: പി.ഡി ജോർജ്ജ് ഉദ്ഘാടനം ചെയ്യും. അഭയ ഭവൻ പ്രസിഡന്റ് ടി.സി ജേക്കബ് അധ്യക്ഷത വഹിക്കുമെന്ന് സമിതി ജോ. സെക്രട്ടറി ഡോ ജോൺസൺ വി ഇടിക്കുള , മീഡിയ കോർഡിനേറ്റർ അജിത്ത് പിഷാരത്ത് എന്നിവർ പറഞ്ഞു. 2023 പുതുവത്സര ദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടന് നിലവിൽ അഞ്ഞൂറിലധികം ഓഹരി ഉടമകൾ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം

0
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട്...

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....