ആലപ്പുഴയില്‍ ഒരു മണ്ഡലത്തില്‍ പോലും ഭാരവാഹിയെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിക്കാൻ കെ.പി.സി.സി നിശ്ചയിച്ച അവസാന സമയം പല തവണ പിന്നിട്ടിട്ടും ആലപ്പുഴ ജില്ലയിൽ ഒരു മണ്ഡലത്തിൽ പോലും ഭാരവാഹിയെ പ്രഖ്യാപിക്കാൻ ജില്ലാ നേതൃത്വത്തിനായിട്ടില്ല. ജില്ലയിൽ 148 മണ്ഡലം അധ്യക്ഷൻമാരെയാണ് നിശ്ചയിക്കേണ്ടത്. ഇതിൽ 71 മണ്ഡലം അധ്യക്ഷൻമാരുടെ പട്ടിക ഒരുമാസം മുൻപ് കെ.പി.സി.സിക്ക് നൽകിയിട്ടും ആരെയും പ്രഖ്യാപിച്ചിട്ടില്ല. ഗ്രൂപ്പ് തിരിഞ്ഞ് വീതംവെപ്പിലെ തർക്കമാണ് പ്രഖ്യാപനം വൈകുന്നത്. നിരന്തരം യോഗം ചേർന്നാണ് ജില്ലാ പുനഃസംഘടനാ സമിതി 71 മണ്ഡലം അധ്യക്ഷൻമാരെ കണ്ടെത്തിയത്.

എന്നാൽ ഈ പട്ടികയിൽ പ്രശ്നമുണ്ടെന്നും അർഹരായവരെ തഴഞ്ഞു എന്നും കാട്ടി ഗ്രൂപ്പ് തിരിഞ്ഞുള്ള കത്തുകൾ കെ.പി.സി.സിക്ക് ലഭിച്ചതോടെയാണ് തയ്യാറാക്കിയ പട്ടികയും വഴിയിലായത്. ജില്ലാ പുനഃസംഘടനാ സമിതിയിൽ തന്നെ ചേരിതിരിഞ്ഞ് തർക്കം ഉടലെടുത്തതോടെ കെ.പി.സി.സി പെട്ടു. എ ഗ്രൂപ്പിനെ കാര്യമായി തഴഞ്ഞ് കെസി വേണുഗോപാൽ വിഭാഗവും ഐ വിഭാഗവും മേൽക്കൈ നേടുന്നു എന്നാണ് പ്രധാന പരാതി. എന്നാൽ പഴയ മാനദണ്ഡങ്ങൾ വച്ചുള്ള വീതംവെപ്പ് അനുവദിക്കാനാവില്ലെന്നാണ് കെ.സി വിഭാഗത്തിന്‍റെ വാദം. പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...