ഛത്തീസ്ഗഡിൽ ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസ് വൻ ആയുധശേഖരം പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി. ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസ് ആണ് ആയുധശേഖരം പിടികൂടിയത്. മാവോയിസ്റ്റുകൾ ഒളിപ്പിച്ച അത്യാധുനിക ആയുധങ്ങൾ അടക്കമാണ് പിടികൂടിയിരിക്കുന്നത്. കമാൻഡൻഡ് ദുഷ്യന്ത് രാജ് ജയ്സ്വാൾ, സെക്കൻഡ് ഇൻ കമാൻഡ് ദീപക് സെമാൽട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 57 അംഗ ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസ് സംഘമാണ് ആയുധങ്ങൾ പിടികൂടിയത്. വനത്തിൽ നാല് ഇടങ്ങളിൽ നിന്നുമാണ് ആയുധ ശേഖരം കണ്ടെത്തിയത്. മാവോയിസ്റ്റുകൾക്കെതിരെ കടുത്ത നടപടികളിലാണ് സുരക്ഷാസേന. അടുത്തമാസം 31ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനം. ഇതിൻ്റെ ഭാഗമായി ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരെ വലിയ തിരച്ചിൽ നടക്കുകയാണ്. സുരക്ഷാസേന പിടികൂടാതിരിക്കാൻ ഒളിപ്പിച്ച ആയുധങ്ങളാണ് ഐടിബിപിയുടെ 29 ബറ്റാലിയൻ അതിസാഹസികമായി നാരായണൻപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പിടികൂടിയത്. കൊടും വനമേഖലയിൽ ഒരു ദിവസം നീണ്ടുനിന്ന പരിശോധനകൾക്കൊടുവിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...