അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയുടെ നേതൃത്വത്തിൽ കാർഡിയോ പ്രസവ ചികിത്സാ സിമ്പോസിയം ഫെബ്രുവരി 18 ന്

For full experience, Download our mobile application:
Get it on Google Play

അടൂർ: അടൂര്‍ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കാർഡിയോ-പ്രസവചികിത്സ (cardio obstetrics) സിമ്പോസിയം ഫെബ്രുവരി 18 ബുധനാഴ്ച അടൂർ വൈറ്റ് പോർട്ടിക്കോ ആഡിറ്റോറിയത്തിൽ നടക്കും. ലൈഫ് ലൈൻ ചെയർമാൻ ഡോ.എസ് പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും. ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗം മേധാവി ഡോ.സാജൻ അഹമ്മദ് ഇസഡ് ഗർഭാവസ്ഥയിലെ ഹൃദ്രോഗം – പ്രയോഗവും കാഴ്ചപ്പാടും എന്ന വിഷയത്തിൽ മുഖ്യ പ്രബന്ധം അവതരിപ്പിക്കും. തുടർന്ന് രക്തസമ്മർദം, പ്രസവത്തിനു മുൻപും പ്രസവാനന്തരവുമുള്ള കാർഡിയോമയോപ്പതി, ഹൃദയ വാൽവ് രോഗം, സിരകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ, പൾമൊണറി എംബോളിസം സുരക്ഷിതമായ മരുന്നുകളുടെ പ്രയോഗം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചു പാനൽ ചർച്ച നടക്കും.

പ്രമുഖ പ്രസവ ചികിത്സാ വിദഗ്ധരായ പ്രൊഫ.ഡോ.ബി പ്രസന്നകുമാരി, ഡോ.ജെസ്‌നാ ഹസ്സൻ, ഡോ വിജയാ ദേവി, ഡോ മിനി നമ്പൂതിരി, പ്രമുഖ കാർഡിയോളജി വിദഗ്ധരായ ഡോ.വിനോദ് മണികണ്ഠൻ, ഡോ.സന്ദീപ് ജോർജ്, ഡോ.കൃഷ്ണ മോഹൻ, ഡോ.ചെറിയാൻ ജോർജ്, ഡോ.എസ് രാജഗോപാൽ, ഡോ.അജിത് സണ്ണി എന്നിവർ സംസാരിക്കും. ഫീറ്റൽ മെഡിസിൻ വിദഗ്ധയായ ഡോ.അനുസ്മിത ആൻഡ്രൂസ് പരിപാടിക്ക് നേതൃത്വം നൽകുന്ന സിമ്പോസിയത്തിൽ ജില്ലയിൽനിന്നും പുറത്തു നിന്നുമായി നൂറോളം ഡോക്ടർമാർ പങ്കെടുക്കും.

വാലെന്റൈൻസ് ഡേയുടെ ഭാഗമായി ലൈഫ് ലൈൻ ആശുപത്രിയിലെ രോഗികളുടെ ഇണകൾക്കായി കോംപ്ലിമെന്ററിയായി കാർഡിയോളജി കൺസൾട്ടേഷൻ, ഇ സി ജി, എക്കോ എന്നിവ നടത്തുന്നതാണ്. ഫെബ്രുവരി 14 മുതൽ 28 വരെ ഈ സൗകര്യം ഉണ്ടായിരിക്കും. അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി 9188922874 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് യുഎസ് പ്രദേശമെന്ന് ട്രംപ് ; യുഎസിനൊപ്പം നിൽക്കുന്നവർ ശത്രുക്കളെന്ന് ഇറാൻ

0
ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന്...

നേന്ത്രക്കായ വില കുതിക്കുന്നു ; കിലോഗ്രാമിന് 80നു മുകളില്‍

0
അടിമാലി: ഇടുക്കി ജില്ലയിൽ നേന്ത്രക്കായ ഉൽപാദനം കുറഞ്ഞതോടെ വിലയിൽ ഗണ്യമായ വർധന....

വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് കുരുക്ക് ; ഓരോ ലൈറ്റിനും 5000വീതം പിഴ

0
കൊച്ചി : നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി. മോട്ടർവാഹന എൻഫോഴ്സ്മെന്റ്...

സുഹൃത്തിന്റെ കാമുകിയുമായി ബന്ധം സ്ഥാപിച്ചതിൽ തർക്കം ; ആലുവയിൽ കത്തിക്കുത്തിൽ യുവാവിന് പരിക്ക് ;...

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. മാറമ്പിള്ളി സ്വദേശി മുഹമ്മദ്...