കണ്ണൂരിൽ അധ്യാപകരുടെയടക്കം മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയത് പ്രതികളുടെ സഹപാഠികൾ

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : അധ്യാപകരുടെയടക്കം മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കോളജ് വിദ്യാർഥികളുടെ ഫോണിൽ കണ്ടെത്തിയത് പ്രതികളുടെ സഹപാഠികൾ. പ്രതികളിൽ ഒരാളുടെ ഫോണിൽ ചിത്രമെടുത്ത സഹപാഠികൾ അത് ഫോൺ ഗാലറിയിൽ തിരയുന്നതിനിടെയാണ് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് അധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് കോളജ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജ് ബിരുദ വിദ്യാർഥികളായ മുഹമ്മദ് ഷാൻ (19), ഷാരോൺ രാജേഷ് (24), അഖിൽ ചാക്കോ (22) എന്നിവർക്കെതിരെയാണ് കരിക്കോട്ടക്കരി പോലീസ് കേസെടുത്തത്. രക്ഷിതാക്കളുടെയും പ്രിൻസിപ്പലിന്റെയും പരാതിയിലാണ് നടപടി. ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ചിത്രങ്ങൾ എവിടെയെല്ലാം പ്രചരിപ്പിച്ചെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വിദ്യാർഥികളിൽനിന്ന് പരാതി ലഭിച്ചതോടെ കോളജ് പ്രിൻസിപ്പൽ തന്നെയാണ് ശക്തമായ നടപടിക്ക് നിർദേശിച്ചതും ആദ്യം പോലീസിൽ പരാതി നൽകിയതും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...