കായംകുളത്ത് ബിജെപി പ്രദേശിക നേതാവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കായംകുളത്ത് ബിജെപി പ്രദേശിക നേതാവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികൾ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി പി.കെ.സജിയെയും ഭാര്യ ബിനുവിനെയുമാണ് രാജധാനി എന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ദേഹത്ത് മുറിവുകളുണ്ട്. സജിയുടെ കൈയ്യിൽ കത്തിയുമുണ്ടായിരുന്നു.ബിനുവിൻ്റെ മൃതദേഹം മുകളിലത്തെ കിടപ്പുമുറിയിലും സജിയുടേത് താഴത്തെ നിലയിലുമാണ് കണ്ടെത്തിയത്.

ഇവരുടെ ഏക മകൻ പഠനാവശ്യത്തിനായി കോയമ്പത്തൂരിലാണ്. അച്ഛനെയും അമ്മയേയും മൊബൈൽ ഫോണിൽ പലതവണ വിളിച്ചിട്ടും ലഭിക്കാഞ്ഞതിനെ തുടർന്ന് മകൻ അയൽക്കാരോട് ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹം കണ്ടത്. ഫോറൻസിക് വിദഗ്ധരുടെ ഉൾപ്പടെ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കുകയുള്ളു. അസ്വഭാവിക മരണത്തിന് കായംകുളം പോലീസ് കേസെടുത്തു. വ്യക്തിപരമായി കാരണങ്ങൾ പറഞ്ഞ് പി.കെ സജി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രവർത്തനങ്ങളിൽ സജീവമല്ലായിരുന്നുവെന്ന് ബിജെപി പ്രാദേശിക നേതാക്കൾ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില...

0
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട...

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ...

0
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവെക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ...