എംകെ സ്റ്റാലിന്റെ കാലിടറിയപ്പോള്‍ കൈ പിടിച്ച് മോദി – വീഡിയോ വൈറല്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദിയിലേക്ക് നടക്കുമ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കാലിടറിയപ്പോള്‍ വേഗത്തില്‍ ഇടത് കൈയില്‍ പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒന്നിച്ച് നടക്കുന്നതിനിടെ പെട്ടെന്ന് സ്റ്റാലിന്റെ കാല്‍ വഴുതി ബാലന്‍സ് ചെറുതായി നഷ്ടപ്പെട്ടപ്പോള്‍ മോദി കൈയില്‍ കയറി പിടിക്കുന്നത് വീഡിയോയില്‍ കാണാം. ഇരുവര്‍ക്കും പിന്നാലെ കായിക മന്ത്രി ഉദയനിധി സ്റ്റാലിനും വേദിയിലേക്ക് വരുന്നത് വീഡിയോയില്‍ കാണാം.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനം നടന്നത്. 2036ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനും കായികതാരങ്ങള്‍ക്ക് അന്താരാഷ്ട്ര പരിചയം നല്‍കാനും ഇന്ത്യയെ ആഗോള കായിക സംവിധാനത്തിന്റെ കേന്ദ്രമാക്കി മാറ്റാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. തമിഴ്‌നാടിനെ രാജ്യത്തിന്റെ കായിക തലസ്ഥാനമാക്കുന്നത് ഡിഎംകെ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് എംകെ സ്റ്റാലിന്‍ ചടങ്ങില്‍ പറഞ്ഞു. ഗവര്‍ണര്‍ ആര്‍എന്‍ രവി, കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആദ്യമായാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ചെന്നൈയില്‍ നടക്കുന്നത്. ഗെയിംസില്‍ 26 ഇനങ്ങളില്‍ രാജ്യത്തെ 5600 കായിക താരങ്ങള്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...