കോഴിക്കോട് കൊടിയത്തൂരിൽ 12 വയസ്സുകാരന് കുറുക്കന്റെ കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊടിയത്തൂരിൽ 12 വയസ്സുകാരന് കുറുക്കന്റെ കടിയേറ്റു. പള്ളിയിൽ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജസ്മൽ എന്ന വിദ്യാർത്ഥിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിദ്യാർത്ഥിയുടെ കാലിനാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് ജസ്മലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിക്ക് ആവശ്യമായ അടിയന്തര വിദഗ്ധ ചികിത്സയും പ്രതിരോധ കുത്തിവെപ്പുകളും ലഭ്യമാക്കിയിട്ടുണ്ട്.

നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനവാസ മേഖലയിൽ പകൽ സമയത്ത് കുറുക്കന്റെ സാന്നിധ്യമുണ്ടായതും വിദ്യാർത്ഥിയെ ആക്രമിച്ചതും നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെയും തെരുവ് നായ്ക്കളുടെയും ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ സുരക്ഷാ ലംഘനം : ജന്തർ മന്തറിലെ സമരക്കാർ പാർലമെന്‍റിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു

0
ന്യൂഡൽഹി : ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയിരുന്ന സമരക്കാർ പാർലമെന്‍റിലേക്ക്...

സ്ത്രീകൾക്ക് നിർഭയമായി ഏത് സമയത്തും പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യം കേരളത്തിലുറപ്പാക്കുക പ്രധാന ലക്ഷ്യം :...

0
തിരുവനന്തപുരം: സ്ത്രീകൾക്ക് നിർഭയമായി ഏതു സമയത്തും പുറത്തിറങ്ങി നടക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിച്ച്...

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...