കോട്ടയത്ത് എൻ.ഡി.എയില്‍ ഭിന്നിപ്പ് രൂക്ഷം ; തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിൽനിന്നു പി.സി ജോർജ് വിട്ടുനിന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജില്ലയില്‍ എൻ.ഡി.എ മുന്നണിയില്‍ കടുത്ത ചേരിപ്പോര് എന്ന് സൂചനകൾ. തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിൽനിന്ന് പി.സി ജോർജ് വിട്ടുനിന്നു. ജോര്‍ജും തുഷാറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ബി.ജെ.പി ശ്രമം പാളിയിരിക്കുകയാണ്. ബി.ഡി.ജെ.എസ് കൂടിയാലോചനകളില്ലാതെ പ്രവർത്തിക്കുന്നതായി ബി.ജെ.പി പ്രദേശിക നേതാക്കൾക്കും രൂക്ഷ വിമർശനമുണ്ട്. കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയുടെ പേര് പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. റോഡ് ഷോ അടക്കമുള്ള പരിപാടികളുമായി തുഷാർ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. പക്ഷെ അടുത്തിടെ ബി.ജെ.പി പാളയത്തിൽ എത്തിയ പി.സി ജോർജ് തുഷാറിന്റെ പരിപാടികളിൽ ഇതുവരെ പങ്കെടുക്കാൻ തയാറായിട്ടില്ല. ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് പി.സി ജോർജിനോട് അടുപ്പമുള്ളവർ വ്യക്തമാക്കുന്നത്.

മുതിർന്ന നേതാവ് എന്ന നിലയിൽ മുന്നണി പരിപാടികളിൽ പങ്കെടുക്കേണ്ടത് പി.സി ജോർജിന്റെ ഉത്തരവാദിത്തമാണെന്ന് ബി.ഡി.ജെ.എസ് നേതൃത്വവും ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന പി.സി ജോർജ് അനില്‍ ആന്റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ അതൃപ്തി പരസ്യമാക്കിയിരുന്നു. കോട്ടയത്ത് തുഷാറിൻറെ വരവും ജോര്‍ജിനെ അസ്വസ്ഥനാക്കിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....