മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരുക്കേറ്റു. ബൈക്കിൽ സഞ്ചരിച്ചിരുന്ന അങ്കമാലി സ്വദേശി ആൽബിൻ ബെന്നി (21), തൃശൂർ സ്വദേശി മിന (20) എന്നിവർക്കും റോഡരികിൽ നിന്നിരുന്ന സമീപവാസിയായ രാജു മണിമലക്കുന്നേൽ (58) എന്നിവർക്കാണു പരുക്കേറ്റത്. ആൽബിൻ ബെന്നിയെയും മിനയെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൈകൾക്കും കാലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രാജുവിൻ്റെ പരുക്ക് ഗുരുതരമല്ല. വൈകിട്ട് നാലു മണിയോടെ മൂവാറ്റുപുഴ – പുനലൂർ ഹൈവേയിൽ ആവോലിയിലായിരുന്നു അപകടം. ആവോലി ബൈപാസിൽ നിന്നു ഹൈവേയിലേക്കു കടക്കുന്നതിനിടെ എതിരെ വന്ന ബസിലിടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ബൈക്ക് സമീപത്തുള്ള ടയർ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയെ ആര് നയിക്കും? ആഗസ്റ്റ് 19ന് അറിയാം

0
കോട്ടയം: അപ്രതീക്ഷിതമായ സംഭവവികാസങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട നഗരസഭയാണ് പാലാ നഗരസഭ. ഈ...

ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കും ; ട്രംപ്

0
വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന്...

419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല എസ്ഐമാർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല...

80-ാമത് സ്വാതന്ത്ര്യദിനം : സംസ്ഥാനത്തും വിപുലമായ ആഘോഷം ; മുഖ്യമന്ത്രി പതാക ഉയർത്തും

0
തിരുവനന്തപുരം: രാജ്യം ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും വിപുലമായ ആഘോഷം...