എസ്എസ്എൽസി വിജയികൾക്ക് അഭിനന്ദനവുമായി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും ഹൃദയപൂർവ്വം അഭിനന്ദിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തവണ കൈവരിച്ച 99.07 ശതമാനം വിജയം ഏറെ അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ 30,516 മിടുക്കർക്ക് അദ്ദേഹം വലിയൊരു കൈയടിയും നൽകി. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പതറാത്ത പരിശ്രമത്തിന്റെയും മനോഹരമായ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. വിജയാഘോഷങ്ങൾക്കിടയിൽ പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനാകാത്തവരും ഗ്രേഡ് കുറഞ്ഞുപോയവരും ആത്മവിശ്വാസം കൈവിടരുതെന്നും ഇതൊരു അവസാനമല്ല, പുതിയൊരു തുടക്കം മാത്രമാണെന്നും വി ശിവൻകുട്ടി ഓർമ്മിപ്പിച്ചു.

ഒരു പരീക്ഷാഫലം നിങ്ങളുടെ ജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഈ സമയത്ത് കുട്ടികൾക്ക് ഉണ്ടാകേണ്ടത്. ലോകത്തെ കീഴടക്കിയ പല മഹാന്മാരും ജീവിതത്തിൽ പരീക്ഷകളിൽ പരാജയപ്പെട്ടവരോ പിന്നിലായിപ്പോയവരോ ആയിരുന്നു എന്നത് മറക്കരുത്. ‘സേ’ പരീക്ഷയിലൂടെ ഈ വർഷം തന്നെ ഉപരിപഠനത്തിന് യോഗ്യത നേടാൻ സാധിക്കുമെന്നതിനാൽ ഒരല്പം കൂടി ശ്രദ്ധയോടെ പരിശ്രമിച്ചാൽ തീർച്ചയായും ലക്ഷ്യസ്ഥാനത്തെത്താൻ കഴിയും. പാഠപുസ്തകത്തിനപ്പുറം നിങ്ങളിൽ വലിയൊരു പ്രതിഭ ഒളിഞ്ഞിരിപ്പുണ്ടാകാം. ആ കഴിവുകൾ കണ്ടെത്താനുള്ള ഊർജ്ജമായി ഈ സന്ദർഭത്തെ മാറ്റണമെന്നും അദ്ദേഹം കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...